ആദ്യാക്ഷരം

കവിത.

ആദ്യാക്ഷരം .
............................

അക്ഷയബ്രഹ്മത്തിൽ
ആദ്യമുയരുന്നു
ലോകത്തിനാധാരമാം
പ്രണവം ,
വിദ്യാരംഭത്തിന് 
നാവിലെഴുതുന്നു
ഓം എന്ന മന്ത്രം
സരസ്വതിയാൽ ,

ആദ്യാക്ഷരത്തിൽ
തുടങ്ങുന്നു കുഞ്ഞിന്റെ
ജ്ഞാനത്തിനായുള്ള
തീർത്ഥയാത്ര ,
കണ്ടതും കേട്ടതും
തൊട്ടുപഠിച്ചതും
സംസാരജീവിതം 
പുഷ്ടമാക്കും ,

ജന്മജന്മാന്തര -
വിജ്ഞാനയാത്രകൾ
ഓങ്കാരധ്യാനത്തിൽ
വന്നടങ്ങും ,
അക്ഷരബ്രഹ്മമായ്
വാഴുന്നനേരമേ
പൂർണ്ണത പുൽകൂ
മനുഷ്യജന്മം .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി