കേരളപ്പിറവി
കവിത.
കേരളപ്പിറവി.
..............................
ഇന്നേ നാളിൽ പിറവിയെടുത്തു
നവയുഗകേരളസംസ്ഥാനം,
ഇന്നേ നാളിൽ പ്രതിധ്വനിച്ചു
സമത്വസുന്ദരഭാവനകൾ,
കടലോരത്തായൊരുങ്ങി നിൽപ്പൂ
പച്ചപുതച്ചൊരു ലാവണ്യം,
മലനാടുകളും പൂഞ്ചോലകളും
കനിഞ്ഞുനൽകിയ സൗന്ദര്യം,
മലയാളത്തിന്നമ്മയൊരുക്കും
സാഹോദര്യപ്പുണ്യഗൃഹം,
സ്നേഹത്തിൻ മൃദുനൂലാൽ കോർക്കും
സംസ്കാരത്തിൻ വൈവിധ്യം,
മൈത്രീഭാവന നെഞ്ചിൽ കരുതാം,
ദൂരെക്കളയുക വിദ്വേഷം,
ഐശ്വര്യത്തിൻ പൊൻപ്രഭയാലേ
ജ്വലിച്ചിടട്ടേ മലയാളം.
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment