മനസ്സ്

കവിത.

മനസ്സ് .
...................

ചിന്തയും ബുദ്ധിയും
ധാരണാശക്തിയും
മാനസവൈശിഷ്ട്യ -
മെന്നുമെന്നും,
മധുരക്കിനാക്കളും
ഓർമ്മയാം പൂക്കളും
സുലഭമായെന്നും
വിരിയുന്നിടം,

ജ്ഞാനവും ഭക്തിയും
സ്നേഹവാത്സല്യവും
ഹൃദയത്തിലൂറുന്ന
കാരുണ്യവും,
നന്മയും തിന്മയും
സ്വാർത്ഥമോഹങ്ങളും 
എത്രയോ ഭാവങ്ങൾ
ചിത്തത്തിന്,

മൃഗമാം മനുഷ്യനെ
സംസ്കരിക്കുന്നതും,
സത്യവും നീതിയും
കാണുന്നതും ,
നല്ല മനുഷ്യനായ്
ജീവിച്ചിടുന്നതും ,
എല്ലാം മനസ്സിന്റെ
പുണ്യകർമ്മം.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി