ദീപാവലി

കവിത.

ദീപാവലി.
........................

ഉള്ളിന്റെയുള്ളിൽ 
വിളങ്ങി നിൽക്കും 
ഉണ്മയാം ദീപം
എന്നാത്മജ്യോതി,

കർമ്മവും ചിത്തവും 
ചിന്തകളും 
ആത്മപ്രകാശം 
മറച്ചിടുന്നു ,

ദീപാവലിനാളിൽ
ഓർക്കുക നാം
തിന്മമേൽ നന്മ
ജയിച്ച കാര്യം,

സ്വാർത്ഥത തിന്മയാ -
ണോർക്കുക നാം 
ഹൃദയത്തിൽ നന്മ
തുളുമ്പിടേണം,

ധ്യാനസമാധിയി-
ലാണ്ടുനിൽക്കേ 
അജ്ഞാനമെല്ലാ-
മകന്നുപോകും ,

സർവ്വന്തര്യാമിയാം 
ആത്മജ്യോതി 
ആനന്ദമായി 
സ്ഫുരിച്ചു നിൽക്കും.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി