കാർത്തികദീപം
കവിത.
കാർത്തികദീപം.
................................
കാർത്തികരാവിന്റെ -
യംബരത്തിൽ
നിറദീപമാലയായ്
താരകങ്ങൾ,
വൃശ്ചികരാവിൻ
പ്രസാദമായി
ചന്ദ്രനിലാവു -
മണിഞ്ഞൊരുങ്ങി,
മുറ്റത്തൊരുക്കിയ
മൺചെരാതിൽ
കാർത്തികദീപങ്ങൾ
കണ്ണുചിമ്മി ,
മുല്ലയും മന്ദാര -
പുഷ്പങ്ങളും
ഭക്തിസായൂജ്യത്താൽ
നൃത്തമാടി ,
എൻ ചിത്തവേദിയിൽ
ദൃശ്യമായി
ആത്മതേജസ്സിന്റെ
പൊൻകിരണം,
സ്വയംപ്രഭാപൂരിതം
ആത്മജ്യോതി,
ആരും തെളിക്കാത്തോ-
രാത്മദീപ്തി.
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment