MNV അങ്കിളിന് ഒരു മംഗളഗീതം

MNV അങ്കിൾ.
ഒരു മംഗളഗീതം.
..........................

അലിൻഡ് ഗൃഹത്തിലെ
കാരണവർ
M N V അങ്കിളേ
ആശംസകൾ ,

കുഞ്ഞായിരിക്കുമ്പോൾ
നമ്മെയെല്ലാം
ഊട്ടിവളർത്തിയ
കൈകളല്ലോ ,

ബാലഭാരതമാം
പൂങ്കാവനം
മോടിപിടിപ്പിച്ച
നേതൃശക്തി ,

നടനവും നാടക-
സംഗീതവും 
പ്രോത്സാഹിപ്പിച്ചു
സഹൃദയനായി,

ശാസ്ത്രവും യുക്തിയും
നമ്മിലെല്ലാം 
സന്നിവേശിപ്പിച്ച
കർമ്മയോഗി,

ചിട്ടയാം ജീവിതം
മെച്ചമെന്ന്
ജീവിച്ചുകാണിച്ചു
സൗമ്യമായി ,

നേരുന്നു നേരുന്നു
മംഗളങ്ങൾ ,
ഹൃദയത്തിൽ നിന്നുള്ള 
സ്പന്ദനങ്ങൾ,

ആയുരാരോഗ്യവും
സന്തോഷവും 
എന്നും പുലരട്ടേ
ധന്യാത്മനേ .

🌹

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി