യേശുനാഥൻ
കവിത. യേശുനാഥൻ. ............................. കദനത്തിൻ കയമാകു- മെൻ ഹൃദയം, നിന്നെയും കാത്തുനിന്നു, സ്വാർത്ഥത തിങ്ങുമെൻ മാനസവും, നിനക്കായൊരുങ്ങി നിന്നു, കാരുണ്യസമ്പന്ന- ചൈതന്യമേ ! ഇന്നെന്നിൽ പിറന്നു നീയും, നിൻ തിരുസാന്നിധ്യ- മെന്റെയുള്ളിൽ പരമമാം ശാന്തിയായി, നിന്നിൽ ശരണ - മടഞ്ഞയെന്നിൽ സ്നേഹത്തിൻ ഉറവയൂറി, എൻ ഹൃദയത്തിലെ ദു:ഖമെല്ലാം ജലരേഖയായി മറഞ്ഞു, ധന്യത സാന്ദ്ര- നിലാവുപോലെ എന്നുള്ളിൽ നിറഞ്ഞുതൂകി, സ്വർഗ്ഗീയജീവിത - മധുരിമ ഞാൻ നുകരുന്നുവനുനിമിഷം . 🌹🌹🌹🌹🌹🌹 Dr Manoj M R.