നില്പുസമരം
കവിത.
നില്പുസമരം.
.........................
ഒറ്റമനസ്സായ്
കാലുകളൂന്നി
ഉറച്ചുനിന്നൂ
വീഥിയിൽ നാം ,
വെയിലിൽ
ചുട്ടുപഴുക്കുമ്പോഴും
ദൃഢമായ് നിൽക്കും
മലപോലെ ,
ഏകാഗ്രതയുടെ
പടവാളോങ്ങി
ഉണർന്നുനിൽപ്പൂ
ഹൃദയങ്ങൾ,
തീക്കാറ്റേറ്റു
തിളയ്ക്കുമ്പോഴും
ക്ഷീണിക്കാത്തൊരു
പനപോലെ ,
പ്രതിഷേധത്തിൻ
കോട്ടയുദിച്ചു
അധികാരത്തിൻ
ഭൂമികയിൽ ,
നീതിക്കായൊരു
മുദ്രാവാക്യം
പ്രതിധ്വനിച്ചു
ഗഗനത്തിൽ ,
പ്രക്ഷോഭത്തിൻ
കൂരമ്പിന്ന്
തറച്ചുവല്ലോ
മർമ്മത്തിൽ ,
ധർമ്മത്തിന്റെ
ചോദ്യമുയർന്നു
അധികാരത്തിൻ
ശ്രേണികളിൽ ,
വിജയംവരെയും
തുടരും നമ്മൾ
സഹനത്തിന്റെ
സമരങ്ങൾ ,
പദങ്ങളൂന്നി
ഉറച്ചുനിൽക്കും
ജയം ജ്വലിക്കും
പുലരിവരെ .
Dr Manoj M R,
Consultant Paediatrics,
General Hospital,
Thiruvananthapuram.
Mob . 9387836710.
Comments
Post a Comment