മണ്ണ്
കവിത.
മണ്ണ് .
..............
മണ്ണാണു ജീവിതം
തന്നോരമ്മ,
മണ്ണാണു ജീവനും
ചൈതന്യവും ,
നെഞ്ചിൽ ചവിട്ടി
നടക്കുമ്പോഴും
ഓർക്കുന്നു മാതാവേ
നന്ദിപൂർവ്വം,
ചോറും കറികളും
പാനീയവും
ഊട്ടിത്തരുന്നതും
നീയല്ലയോ,
നവ്യവസന്തവും
സംഗീതവും
മലരിൻ സുഗന്ധവും
നീയൊരുക്കി ,
കുട്ടിക്കുറുമ്പാലേ
നിന്റെ ദേഹം
വേദനിപ്പിച്ചു
നിരന്തരം ഞാൻ ,
എങ്കിലും വാത്സല്യ -
ഭാവമോടെ
മധുരം വിളമ്പും
ദയാമയി നീ .
🌹🌹🌹🌹🌹🌹
🌾🌾🌾🌾🌾🌾
Dr Manoj M R.
Comments
Post a Comment