യേശുനാഥൻ

കവിത.

യേശുനാഥൻ.
.............................

കദനത്തിൻ കയമാകു-
മെൻ ഹൃദയം,
നിന്നെയും കാത്തുനിന്നു,

സ്വാർത്ഥത തിങ്ങുമെൻ
മാനസവും,
നിനക്കായൊരുങ്ങി നിന്നു,

കാരുണ്യസമ്പന്ന-
ചൈതന്യമേ !
ഇന്നെന്നിൽ പിറന്നു നീയും,

നിൻ തിരുസാന്നിധ്യ-
മെന്റെയുള്ളിൽ 
പരമമാം ശാന്തിയായി,

നിന്നിൽ ശരണ -
മടഞ്ഞയെന്നിൽ
സ്നേഹത്തിൻ ഉറവയൂറി,

എൻ ഹൃദയത്തിലെ
ദു:ഖമെല്ലാം 
ജലരേഖയായി മറഞ്ഞു,

ധന്യത സാന്ദ്ര-
നിലാവുപോലെ 
എന്നുള്ളിൽ നിറഞ്ഞുതൂകി,

സ്വർഗ്ഗീയജീവിത -
മധുരിമ ഞാൻ
നുകരുന്നുവനുനിമിഷം .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി