നവവർഷപ്പുലരി

കവിത.

നവവർഷപ്പുലരി .
.................................

നവവർഷപ്പുലരി -
യുണർന്നു ,
അകതാരിൽ
ഹർഷമുണർന്നു ,

മഞ്ഞണിയും
മാമലമേലേ
ആദിത്യൻ
പുഞ്ചിരിതൂകി ,

ആകാശച്ചെരിവു
തെളിഞ്ഞു ,
പ്രത്യാശകൾ 
മുകിലായ് മാറി,

കളകൂജന -
മെങ്ങുമുയർന്നു ,
പുഷ്പങ്ങൾ
മിഴികൾ തുറന്നു ,

കദനങ്ങൾ
പോയിമറഞ്ഞു,
സന്തോഷമുള്ളിൽ
 നിറഞ്ഞു ,

മുരളികയിൽ
പുതുരാഗങ്ങൾ
അറിയാതെ
പിറവിയെടുത്തു.

🌹🌹🌹🌹🌹🌹

നവവത്സരാശംസകൾ 

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി