പ്രിയപ്പെട്ട കുര്യൻ

പ്രിയപ്പെട്ട കുര്യൻ ......

മാഞ്ഞു നീയെങ്കിലും
എന്നന്തരാത്മാവിൽ 
നിൻ മൃദുഹാസം
നിറഞ്ഞുനിൽപ്പൂ ,

നീലനഭസ്സിലെ 
വെൺമുകിലെന്നപോൽ
ഓർമ്മകളെന്നി -
ലൊഴുകിയെത്തി ,

നിന്റെ നൈർമ്മല്യവും 
സൗഹൃദഭാവവും 
നിത്യവസന്തമായ്
പൂത്തുനിൽപ്പൂ ,

നശ്വരം നശ്വരം 
മാനവജീവിതം,
അനിഷേധ്യസത്യം
ഞാനോർത്തു പിന്നെ .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി