പ്രിയ, തിക്ക് നാട്ട് ഹാൻ

നുറുങ്ങുകവിത.

പ്രിയ , തിക്ക് നാട്ട് ഹാൻ
(Dear ,Thich Nhat Hanh)
...................................

അവബോധത്തിന്റെ
നിലാവേ ! നീയെന്നിൽ
ജ്ഞാനപ്രകാശത്തിൻ
കണികയായി ,

ധ്യാനത്തിൻ ദിവ്യസുഗന്ധം !
നീയെന്നിൽ മെല്ലെത്തലോടും
സമീരനായി ,

സ്നേഹമാം പുണ്യഹൃദയം!
നീയെന്നിൽ കാരുണ്യ-
ത്തിന്റെയുറവയായി ,

ത്യാഗത്തിൻ പൂർണ്ണസ്വരൂപം!
നീയെന്നിൽ ധന്യത -
യെന്തെന്ന പാഠമായി.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി