ഒരു JCB ഗാഥ

കവിത.

ഒരു JCB ഗാഥ.
..............................

അന്യദേശവാസിയായി 
വന്നുചേർന്നുവെങ്കിലും,
സ്വീകരിച്ചു നിന്നെ നാം
ആംഗലേയമെന്നപോൽ,

എത്രയെത്ര റോഡുകൾ,
എത്രയെത്ര തോടുകൾ,
ക്ഷീണമൊന്നുമേറ്റിടാതെ
ഒരുമയോടെ വെട്ടി നാം ,

മലയിടിച്ച കഥകളും
വീടിടിച്ച ചരിതവും 
പാവമായ നിന്റെ മേലെ
കെട്ടിവച്ചു നാട്ടുകാർ,

സ്വാർത്ഥരായ മർത്ത്യരും
കപടമായ പത്രവും 
വികൃതമായ മുദ്രയായ്
വരച്ചു നിന്നെ നിത്യവും,

പ്രിയങ്കരനാം ജെ സി ബി,
നീയെനിക്കു സോദരൻ,
ഭാരമൊന്നു ചുമന്നിടാൻ 
തുണപകർന്ന തോഴനും,

നന്മതിന്മ, ജീവിതത്തി-
ലെന്നുമുള്ള സംഗതി,
ശ്രേഷ്ഠമായ ലക്ഷ്യമോടെ
വൃത്തികൾ പകുത്തിടാം.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി