പ്രണയമെന്നിൽ

കവിത.

പ്രണയമെന്നിൽ ....
.................................

പ്രണയമെന്നിൽ 
തഴുകും കാളിന്ദിയായി ,
അലകളായെന്നിൽ
നീ ആനന്ദമായി ,

നീലക്കടമ്പുകൾ 
പൂക്കുന്നിടത്തെ
ആർദ്രമാം പാലൊളി -
ച്ചന്ദ്രികയായി ,

മോഹങ്ങൾ താണ്ടി ഞാൻ
എന്നെ മറക്കവേ,
അതിരില്ലാക്കടലായി 
പ്രണയമെന്നുള്ളിൽ ,

മൗനത്തിലാണ്ടു ഞാൻ 
എന്നെ മറക്കവേ ,
ഗഗനസമാനമായ് 
സ്നേഹമെന്നുള്ളിൽ .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി