പൊങ്കാല

കവിത.

പൊങ്കാല.
.......................

ജ്ഞാനാഗ്നിയായി 
തെളിയുന്നവബോധം 
ധ്യാനസുഭഗമാം 
ജീവിതത്തിൽ ,

ഹോമാഗ്നിയായി
ഉയരുന്നവബോധം 
ശ്രദ്ധാലുവാകും 
നിമിഷങ്ങളിൽ ,

ദു:ഖങ്ങൾ മോഹങ്ങൾ
കൊച്ചുസന്തോഷങ്ങൾ,
ഹോമാഗ്നി തന്നിൽ 
ലയിച്ചിടുന്നു ,

ഞാനെന്നും നീയെന്നും 
ഉള്ള വിചാരങ്ങൾ,
ജ്ഞാനാഗ്നി തന്നിൽ 
മറഞ്ഞിടുന്നു,

എന്റെ മനസ്സും 
ഹൃദയവും ബുദ്ധിയും ,
ശുദ്ധാവബോധത്തിൽ
ആഴ്ന്നിടുന്നു ,

ആത്മപ്രസാദമീ
പൊങ്കാലനൈവേദ്യം,
അദ്വൈതസത്യത്തിൻ 
ആത്മരൂപം.

🌹🌹🌹🌹🌹🌹 

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി