ലതാജി

കവിത.

ലതാജി ...
.........................

ഗന്ധർവ്വലോകത്തെ
സംഗീതമേ !
ദൈവികം നിന്നുടെ
സ്വരമാധുരി ,

രാഗങ്ങൾ നിന്നിലെ
പ്രാണവായു ,
ലയമായി നിന്നിലെ
ഹൃദയതാളം ,

ആർദ്രമാം നിന്നുടെ
ആത്മഭാവം ,
കേട്ടുപഠിച്ചുവോ
വാനമ്പാടി ,

പാട്ടിൻ സുഗന്ധമേ !
ഒഴുകുന്നു നീ
ഭൂവിലനന്തമാം 
നാദമായി .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി