നീലപ്പൂവാകകൾ
കവിത.
നീലപ്പൂവാകകൾ ....
.................................
ഉദ്യാനവീഥിയിൽ
നീളെ നീളെ
നീലപ്പൂവാകകൾ
പൂത്തുലഞ്ഞു ,
നീലവിഹായസ്സിൻ
ഹൃത്തടത്തിൽ
നീലക്കുരുവികൾ
നൃത്തമാടി ,
എന്നുടെ മാനസ -
പ്പൂവനത്തിൽ
പ്രണയപുഷ്പങ്ങൾ
മിഴി തുറന്നു ,
ഹൃദയത്തിലൂറും
മധു നുകരാൻ
ഓർമ്മക്കിളികളും
വന്നുചേർന്നു ,
അന്നു നാം പാടിയ
പാട്ടിന്നീണം
ഇന്നും മനസ്സിൽ
മുഴങ്ങിടുന്നു ,
അന്നു നാം കണ്ട
കിനാക്കളെല്ലാം
ഇന്നും കരളിൽ
തുടിച്ചിടുന്നു ,
നീല നിറമാർന്ന
പൂക്കളായി
ജന്മമെടുത്തോ
നിൻ രൂപഭംഗി ,
മൃദുലദലങ്ങളിൽ
ഉമ്മയേകാൻ
നീഹാരരൂപം
കൊതിപ്പൂ ഞാനും .
💧💧💧💧💧💧
Dr Manoj M R.
Comments
Post a Comment