വിഷുക്കണി
കവിത.
വിഷുക്കണി.
........................
അകതാരിൽ ,
കണികാണാനായ്
ബോധത്തിൻ
ദീപ്തിയുണർന്നു ,
ഹൃദയത്തിൽ ,
സദ്ഭാവത്തിൻ
കിരണങ്ങൾ
ഉദിച്ചുയർന്നു ,
പുലർവേളയെ
വരവേൽക്കാനായ്
കിളികൂജന -
ഗാനാലാപം ,
കൊന്നപ്പൂവഴ-
കായ്ചൂടി ,
വിഷുപൈതൽ
ഒരുങ്ങിവന്നു ,
വെള്ളരിയും തേനും
പഴവും
കുടമുല്ലപ്പൂക്കളുമായി
സ്നേഹത്തിൻ
മേമ്പടിയോടെ
കൈനീട്ടം തന്നു
ഭൂമി ,
ഹൃദയത്തിൽ ,
കണികണ്ടപ്പോൾ
ആമോദപ്പെരു -
മഴപെയ്തു ,
മനതാരിൽ ,
കണികണ്ടപ്പോൾ
മഴവില്ലിൻ
മായാജാലം.
🌹🌹🌹🌾🌾🌾
വിഷുദിനാശംസകൾ .
Dr Manoj M R.
Comments
Post a Comment