Easter ചിന്തകൾ
കവിത.
ഈസ്റ്റർചിന്തകൾ .
.................................
ഈസ്റ്റർ ദിവസത്തി -
ലോർക്കുന്നു നിന്നുടെ
ത്യാഗസന്ദേശങ്ങൾ ,
യേശുനാഥാ !
മരണത്തെ വെന്ന നിൻ
ജീവിതഗാഥകൾ
പ്രത്യാശയേകുന്നു ,
യേശുദേവാ !
മനസ്സാം തടവറ
തീർക്കുമഹന്തയാൽ
പീഡനപർവ്വം
രചിക്കുന്നു നാം ,
യേശുബോധത്തിൽ
ഉയർത്തെഴുന്നേറ്റിടാം,
ആത്മാവിൻ നാഥൻ
ക്ഷണിക്കയല്ലേ .
🌹🌹🌹🌹🌹🌹
ഈസ്റ്റർ ആശംസകൾ .
Dr Manoj M R.
Comments
Post a Comment