ഗുരുപൂർണ്ണിമ

കവിത.

ഗുരുപൂർണ്ണിമ .
..............................

ചാരത്തണഞ്ഞെന്റെ
ഉള്ളിലെ ചന്ദ്രനായ് 
ആത്മീയപാത
തെളിക്കുന്ന ചേതന,

വിറകൊള്ളും മാനസം 
ഗുരുവിന്റെ സ്മരണയിൽ
ശാന്തമാകുന്നിതാ !
എന്റേയുമനുഭവം,

രൂപമില്ലെങ്കിലും
നാമമില്ലെങ്കിലും
ചന്ദ്രികപോലെ
നിറയുന്ന ചൈതന്യം,

പ്രപഞ്ചസാരം ഈ
സദ്ഗുരുപൂർണ്ണിമ !
ജീവിതസാരം ഈ
അദ്വൈതപൂർണ്ണത !

🙏🙏🙏🙏🙏🙏

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി