എം ടി
കവിത.
എം ടി .
................
പെരുമഴപ്പിറ്റേന്ന്
നിറയുന്ന നിളയുടെ
ലാസ്യവും മൗനവും
സംഗീതവും,
നാലുകെട്ടിന്റെ
ചുവരുകൾക്കുള്ളിലെ
വേദനപ്പൂക്കളും
നിശ്വാസവും ,
മഞ്ഞുകണത്തിന്റെ
നൈർമ്മല്യവും ,
വാനപ്രസ്ഥത്തിൻ
നിസ്സംഗതയും ,
രണ്ടാമൂഴം തളിർ -
ച്ചൂടുവാനില്ലാത്ത
നീർപ്പോളജീവിത -
നിമിഷങ്ങളും ,
ഒപ്പിയെടുത്തൊരാ
തൂലികച്ചിത്രങ്ങൾ
കല്പാന്തകാലം
തെളിഞ്ഞുനിൽക്കും,
കൂടല്ലൂരിന്റെ
കഥാകാരനെന്നെന്നും
മലയാളഭാഷതൻ
പുണ്യമല്ലോ !
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment