അനിൽജി
അനിൽജി .....
..........................
അനിലനെപ്പോലെ
ചലിക്കുന്ന പാദങ്ങൾ,
സൗമ്യതയെന്നും
വിളങ്ങും വദനവും,
പെരുമാറ്റത്തിൽ
കുലീനത്വലക്ഷണം,
വേദനയ്ക്കാശ്വാസ -
മേകുന്ന വാക്കുകൾ,
അകതാരിലെന്നും
സൗഹൃദം പൂക്കട്ടേ,
നന്മകളെന്നും
നിലാവ് പരത്തട്ടേ ,
ആയുരാരോഗ്യ -
സൗഖ്യം പുലരട്ടേ,
ജീവിതമിനിയും
പ്രശാന്തി ചൊരിയട്ടേ.
🌹🌹🌹🌾🌾🌾
Dr Manoj M R.
Comments
Post a Comment