രാമായണം
കവിത.
രാമായണം .
........................
രാമന്റെ യാത്രയായ്
ജീവന്റെ ഗമനമായ്
രാമായണക്കഥ
ചൊല്ലി ഋഷി,
ഭാരതഭൂവിലെ
ആദിമകാവ്യമായ്
വിഖ്യാതമായിന്ന്
രാമായണം,
എന്നും പുലരുന്ന
ധാർമ്മികമൂല്യങ്ങൾ
രാമായണത്തിന്റെ
സാരമായി ,
മർത്യമനസ്സിലെ
ചിന്താവികാരങ്ങൾ
അത്യന്തം മോഹന -
കാവ്യമായി ,
രാമായണക്കഥ
പാരായണം ചെയ്വെ / ചെയ്കി
ൽ അറിയാതെ ചിത്തം
വിശുദ്ധമാകും ,
തിരകളടങ്ങിയ
സാഗരം പോലവെ
അന്തരാത്മാവും
പ്രശാന്തി പുൽകും,
അദ്ധ്യാത്മഗീതയാം
രാമായണക്കഥ
നമ്മുടെ യാത്രയായ്
മാറിടുന്നു ,
സംസാരസാഗരം
നീന്തിക്കടക്കുവാൻ
എന്നും തുണയാകും
അക്ഷരങ്ങൾ .
🌹🌹🌹🌹🌹🌹
Dr Manoj M R.
Comments
Post a Comment