ധ്യാനം

കവിത.

ധ്യാനം.
................

കൃഷ്ണാ ! നിൻ വടിവൊത്ത
രൂപഭംഗി,
എന്നിലഗാധമാം 
ധ്യാനമായി,

നിൻ മയിൽപ്പീലികൾ
കാണെക്കാണെ ,
ഭാവനയെന്നുള്ളിൽ
നൃത്തമാടി ,

നിൻ തിരുനാമത്തിൻ
ശക്തിയാലെ,
എന്നുടെ ചിത്തം
ഏകാഗ്രമായി ,

നിന്റെ സംഗീതമാം
വേണുഗാനം,
എന്റെ ഹൃദയത്തിൻ
ഭാവമായി,

കൃഷ്ണാ ! നിന്നുള്ളകം
ധ്യാനിക്കവെ,
ആകാശം പോലുള്ളം
ശൂന്യമായി ,

ഞാനില്ല ! നീയില്ല !
നമ്മളില്ല !
അദ്വൈതപൂർണ്ണത -
യൊന്നുമാത്രം.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി