Posts

Showing posts from September, 2022

വേണുഗാനം

കവിത. വേണുഗാനം . ............................ താഴമ്പൂ മണമുള്ള ചോലതൻ തീരത്ത് താഴ്‌വരക്കാടി - ന്നഴകിൽ മുഴുകവെ, കേൾക്കുന്നുവല്ലോ  മധുരസ്സങ്കീർത്തനം, വേണു പൊഴിക്കുന്ന ഗന്ധർവ്വഗീതകം, ഏതോ തരളഹൃദയ - ത്തിൻ ഭാവന നിന്നിലൂടീണമായ് - ത്തീരും മുരളികേ, ഇമ്പമെഴുന്നൊരാ- പ്പാട്ടിന്റെ താളത്തിൽ  തുടികൊട്ടിയാടുന്നു  എന്റെ വിരൽത്തുമ്പും, കാട്ടുമുല്ലപ്പൂവിൻ  തേൻ നുകരുമ്പോഴും താളത്തിലാടും  ശലഭച്ചിറകുകൾ, ദർഭപ്പുൽനാമ്പിലെ മഞ്ഞുകണങ്ങളും  ഇറ്റിറ്റുവീഴുന്നു താളലയത്തോടെ, മോഹനരാഗത്തിൻ  മാസ്മരശക്തിയാൽ  ആയാസമില്ലാതെ  ധ്യാനത്തിലാണ്ടു ഞാൻ, മയിൽപ്പീലി ചൂടിയ കൃഷ്ണരൂപങ്ങളിൽ  തങ്ങിയെൻ മാനസം ഏകാഗ്രപൂർണ്ണമായ് , വേണുഗോപാലനാം ഇടയക്കിടാവിനെ  മുട്ടിയുരുമ്മുന്നു അമ്മപ്പശുക്കളും, കാളിയസ്സർപ്പത്തിൻ നെറുകയിൽ ചടുലമായ് നർത്തനമാടുന്നു ശ്രീകൃഷ്ണബാലകൻ, യമുനാപുളിനത്തിൽ  രാധാമയിയ്ക്കായി  ഗാനം സമർപ്പിക്കും  വിശ്രുതകാമുകൻ, കുരുക്ഷേത്രഭൂമിയിൽ  അദ്വൈതമോതുന്നു, വില്ലാളിവീരനാം  പാർത്ഥന്റെ സാരഥി, ആനന്ദപൂർണ്ണമാം  ധ്യാനത്തിലാഴവെ  ദേശകാലങ്ങൾ കടന്നതറിഞ്ഞീല , മാനസച...

ശ്രീനാരായണഗുരുദേവൻ

കവിത. ശ്രീനാരായണഗുരുദേവൻ . .................................... നിസ്വർക്കെന്നും  അഭിമാനത്തിൻ  കൈത്തിരി നൽകിയ തിരുരൂപം, വിജ്ഞാനത്തിൻ  വിദ്യകൾ നേടാൻ  പ്രേരിപ്പിച്ചൊരു ഗുരുനാഥൻ, ജാതിക്കോട്ടകൾ തച്ചുതകർക്കാൻ നിർദ്ദേശിച്ചൊരു തിരുവാണി ,/ ഗുരുവാണി  താനേ നല്ലൊരു  മാനുഷനാകാൻ നമ്മെയുണർത്തിയ ജ്യോതിസ്സ് , മോക്ഷമൊരുക്കും  ധ്യാനത്തിൻ പൊരുൾ നമുക്കു നൽകിയ കവിവാക്യം, യാഥാർത്ഥ്യത്തിൻ  സനാതനത്വം  ജ്വലിച്ചു നിൽക്കും ഗുരുഭാവം . 🙏🙏🙏🙏🙏🙏 Dr Manoj M R.

പൊന്നോണം

കവിത. പൊന്നോണം . ........................... പൊന്നോണപ്പുലരി പിറന്നു, പൂത്താലമൊരുക്കീ ഭൂമി, പൂവിളികൾ പാടീ കുയിലും, സന്തേഷം എങ്ങുമുയർന്നു , ,|, തുമ്പപ്പൂക്കാടുകൾ പൂത്തു, മന്ദാരം കഥകൾ ചൊല്ലി, ഊഞ്ഞാലുകളാടി ബാല്യം, തുള്ളിപ്പോയ് തുമ്പിക്കൂട്ടം, മുത്തോലക്കുടയും ചൂടി മാവേലി മന്നനുമെത്തി, വരവേൽക്കാൻ തിരുമുറ്റങ്ങൾ പൂക്കളമാം കോലമൊരുക്കി, പ്രളയത്തിൻ കരിമേഘങ്ങൾ ഗഗനത്തിൽ കാണുമ്പോഴും, തേനൂറും സങ്കൽപ്പങ്ങൾ നിറയുന്നു ഹൃദയത്തിങ്കൽ, പൊന്നോണസ്സദ്യ രുചിക്കെ, ഓർക്കുന്നു ഓണക്കഥകൾ, സത്യം, ദയ, ധർമ്മം സ്നേഹം കൂട്ടായി ചരിച്ച കാലം, മലയാളിക്കുത്സവമോണം, മധുരിക്കും അമൃതേത്തോണം, അദ്വൈതചിന്തകളെന്നും പ്രസാദമായ് നൽകിടുമോണം. 🌾🌾🌾🌾🌾🌾 Dr Manoj M R.