ശ്രീനാരായണഗുരുദേവൻ

കവിത.

ശ്രീനാരായണഗുരുദേവൻ .
....................................

നിസ്വർക്കെന്നും 
അഭിമാനത്തിൻ 
കൈത്തിരി നൽകിയ
തിരുരൂപം,

വിജ്ഞാനത്തിൻ 
വിദ്യകൾ നേടാൻ 
പ്രേരിപ്പിച്ചൊരു
ഗുരുനാഥൻ,

ജാതിക്കോട്ടകൾ
തച്ചുതകർക്കാൻ
നിർദ്ദേശിച്ചൊരു
തിരുവാണി ,/ ഗുരുവാണി 

താനേ നല്ലൊരു 
മാനുഷനാകാൻ
നമ്മെയുണർത്തിയ
ജ്യോതിസ്സ് ,

മോക്ഷമൊരുക്കും 
ധ്യാനത്തിൻ പൊരുൾ
നമുക്കു നൽകിയ
കവിവാക്യം,

യാഥാർത്ഥ്യത്തിൻ 
സനാതനത്വം 
ജ്വലിച്ചു നിൽക്കും
ഗുരുഭാവം .

🙏🙏🙏🙏🙏🙏

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി