പൊന്നോണം

കവിത.

പൊന്നോണം .
...........................

പൊന്നോണപ്പുലരി പിറന്നു,
പൂത്താലമൊരുക്കീ ഭൂമി,
പൂവിളികൾ പാടീ കുയിലും,
സന്തേഷം എങ്ങുമുയർന്നു ,
,|,
തുമ്പപ്പൂക്കാടുകൾ പൂത്തു,
മന്ദാരം കഥകൾ ചൊല്ലി,
ഊഞ്ഞാലുകളാടി ബാല്യം,
തുള്ളിപ്പോയ് തുമ്പിക്കൂട്ടം,

മുത്തോലക്കുടയും ചൂടി
മാവേലി മന്നനുമെത്തി,
വരവേൽക്കാൻ തിരുമുറ്റങ്ങൾ
പൂക്കളമാം കോലമൊരുക്കി,

പ്രളയത്തിൻ കരിമേഘങ്ങൾ
ഗഗനത്തിൽ കാണുമ്പോഴും,
തേനൂറും സങ്കൽപ്പങ്ങൾ
നിറയുന്നു ഹൃദയത്തിങ്കൽ,

പൊന്നോണസ്സദ്യ രുചിക്കെ,
ഓർക്കുന്നു ഓണക്കഥകൾ,
സത്യം, ദയ, ധർമ്മം സ്നേഹം
കൂട്ടായി ചരിച്ച കാലം,

മലയാളിക്കുത്സവമോണം,
മധുരിക്കും അമൃതേത്തോണം,
അദ്വൈതചിന്തകളെന്നും
പ്രസാദമായ് നൽകിടുമോണം.

🌾🌾🌾🌾🌾🌾

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി