നിളയുടെ പുത്രൻ
'
നിളേ ,
ഒഴുക്കു നിന്നോ?
നിശ്ചലയായോ ?
കദനത്താൽ നീ
വരണ്ടു പോയോ?
കടവുകളെന്തേ
മൗനം പൂണ്ടു?
നിശ്ശബ്ദരായി
പക്ഷിക്കൂട്ടം
ദാരുണ വാർത്ത
ശ്രവിച്ചതിനാലേ
തകർന്നുവല്ലോ
നിൻ്റെ മനസ്സും
ശൂന്യതയാൽ നിൻ
ഹൃദയം തേങ്ങി
കരളിലെ മുറിവോ
രക്തം വാർന്നു
നിളേ
നിൻ തീരത്തെ
കഥകൾ ചൊല്ലിയ
നിന്നുടെ പുത്രൻ
പോയി മറഞ്ഞു ,
നിന്നുടെ മാറിൽ
അക്ഷരം എഴുതിയ
പൊൻതൂലികയും
നിശ്ചലമായി
വിധിയുടെ കൈയ്യിൽ
പാവകളല്ലേ
മാനവ ജീവിതം
എത്ര നിസ്സാരം
മരണത്തിൻ വിളി
വന്നാൽ പിന്നെ
മാനവനുണ്ടോ
രണ്ടാമൂഴം
എങ്കിലും ഇന്നെൻ
മാനസമോതി
സൽപ്പുത്രൻ നിൻ
കീർത്തി പരത്തും
മലയാളത്തിൻ
ലോകത്തെന്നും
യശ്വസിയാകും
നിന്നുടെ പുത്രൻ
കൊതിയോടെന്നും
മലയാളക്കര
വായിച്ചീടും
എം ടി ക്കഥകൾ
നാലുകെട്ടിൽ
പ്രതിധ്വനിക്കും
ഏകാന്തതയുടെ
തേങ്ങലുകൾ
Comments
Post a Comment