വിട ചൊല്ലുന്നേരം

വിട ചൊല്ലുന്നേരത്തെൻ
ഹൃത്തിൽ തളിർക്കുന്ന
ചിന്താമുകുളങ്ങൾ കാണൂ

എഴുതിത്തുടങ്ങുവാൻ
പ്രേരകശക്തിയായ്
നിങ്ങളുണ്ടായല്ലോ
കൂടെ

കുത്തിക്കുറിച്ചയെൻ വരികളി
ലെത്രയോ തുച്ഛം കവിത
യെന്നറിയാം

എങ്കിലും പിന്നിട്ട സമയങ്ങളൊക്കെയും
പ്രോത്സാഹനം തന്നു നിങ്ങൾ

നിങ്ങളെഴുതിയ കവിത വായിക്കാനും ഒന്നിച്ചു
നിൽക്കാനുമായി

ഭംഗിയുള്ളെത്രയോ
കവിത വായിക്കവെ
സന്തോഷമുള്ളിൽ
നുരഞ്ഞു

നമ്മളൊരുമിച്ച്
പുസ്തകം തീർത്തനാൾ
ഇന്നുമെന്നോർമ്മയിൽ
നിൽപ്പൂ

നിങ്ങളെല്ലാവരും
അക്ഷരവീഥിയിൽ
പൂക്കാലം തീർക്കും,
ഉറപ്പ്

നന്മകൾ നേരുന്നു,
എന്നും നിങ്ങൾക്കായി
പ്രാർത്ഥനയുണ്ടെൻ്റെ
ഉള്ളിൽ 

എഴുതിയ വാക്കുകൾ
ഊർജ്ജകണങ്ങളായ്
എന്നുമീ ഭൂവിൽ
വസിക്കും

പൂക്കളിലില്ലല്ലോ നല്ലതും
ചീത്തയും, കവിതയും
അതുപോലെ തന്നെ

കവിതയെന്നമ്മയ്ക്ക്
എല്ലാ കിടാങ്ങളും
കുറിക്കും പദത്തോട്
സ്നേഹം

ഭാഷയെ സ്നേഹിക്കും
നമ്മളെല്ലാവരും
കാവ്യ കുടുംബ-
ത്തിലൊന്ന്

എഴുതൂ കവിതകൾ
പാടൂ കവിതകൾ
എല്ലാരുമൊന്നായ്
രസിക്കൂ

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി