പന്ത്
പന്ത്. ........... പന്തുപോലെന്നെന്നും ചുറ്റിത്തിരിയുന്ന പന്തിനെപ്പോലെ - യുരുണ്ട ഭൂവിൽ, കുത്തിയിരുപ്പുണ്ട് ഞാനും കിടാക്കളും വാശിയേറും കളി വീക്ഷിക്കുവാൻ , ഗോൾവല ചുംബിക്കാ- നോടുന്ന പന്തിന്റെ പിന്നാലേ പായുന്നു - വെന്റെ നോട്ടം, ഗോളടിവീരന്മാർ പോസ്റ്റിലടിക്കുമ്പോൾ ആകാംക്ഷയാലേ കുതിപ്പു ഞാനും . ⚽⚽⚽⚽⚽⚽ Dr Manoj M R