Posts

Showing posts from April, 2022

Easter ചിന്തകൾ

കവിത. ഈസ്റ്റർചിന്തകൾ . ................................. ഈസ്റ്റർ ദിവസത്തി - ലോർക്കുന്നു നിന്നുടെ  ത്യാഗസന്ദേശങ്ങൾ , യേശുനാഥാ ! മരണത്തെ വെന്ന നിൻ ജീവിതഗാഥകൾ  പ്രത്യാശയേകുന്നു , യേശുദേവാ ! മനസ്സാം തടവറ  തീർക്കുമഹന്തയാൽ  പീഡനപർവ്വം  രചിക്കുന്നു നാം , യേശുബോധത്തിൽ ഉയർത്തെഴുന്നേറ്റിടാം, ആത്മാവിൻ നാഥൻ  ക്ഷണിക്കയല്ലേ . 🌹🌹🌹🌹🌹🌹 ഈസ്റ്റർ ആശംസകൾ . Dr Manoj M R.

വിഷുക്കണി

കവിത. വിഷുക്കണി. ........................ അകതാരിൽ , കണികാണാനായ്  ബോധത്തിൻ ദീപ്തിയുണർന്നു , ഹൃദയത്തിൽ , സദ്ഭാവത്തിൻ  കിരണങ്ങൾ  ഉദിച്ചുയർന്നു , പുലർവേളയെ  വരവേൽക്കാനായ്  കിളികൂജന - ഗാനാലാപം , കൊന്നപ്പൂവഴ- കായ്ചൂടി , വിഷുപൈതൽ ഒരുങ്ങിവന്നു , വെള്ളരിയും തേനും  പഴവും  കുടമുല്ലപ്പൂക്കളുമായി  സ്നേഹത്തിൻ മേമ്പടിയോടെ കൈനീട്ടം തന്നു ഭൂമി ,  ഹൃദയത്തിൽ , കണികണ്ടപ്പോൾ ആമോദപ്പെരു - മഴപെയ്തു , മനതാരിൽ , കണികണ്ടപ്പോൾ മഴവില്ലിൻ  മായാജാലം. 🌹🌹🌹🌾🌾🌾 വിഷുദിനാശംസകൾ . Dr Manoj M R.

മഹാകവി കുമാരനാശാൻ

കവിത. മഹാകവി കുമാരനാശാൻ . ................................ ഗുരുവിന്നരുമയാം  വത്സലശിഷ്യനായ്  വേദാന്തസാരം  ഹൃദിസ്ഥമാക്കി , പച്ചമനുഷ്യന്റെ  ജീവിതയാതന പുസ്തകത്താളിൽ കവിതയായി , വായനക്കാരുടെ അന്തരംഗങ്ങളിൽ  വിപ്ലവവിത്തു - വിതച്ചുവങ്ങ് , ഏകമാം സാരം, വിളംബരം ചെയ്യുവാൻ സ്നേഹത്തിൻ ഗായകനായിയെന്നും . 🌹🌹🌹🌹🌹🌹 Dr Manoj M R.

നീലപ്പൂവാകകൾ

കവിത. നീലപ്പൂവാകകൾ .... ................................. ഉദ്യാനവീഥിയിൽ നീളെ നീളെ  നീലപ്പൂവാകകൾ  പൂത്തുലഞ്ഞു , നീലവിഹായസ്സിൻ  ഹൃത്തടത്തിൽ  നീലക്കുരുവികൾ നൃത്തമാടി , എന്നുടെ മാനസ - പ്പൂവനത്തിൽ  പ്രണയപുഷ്പങ്ങൾ  മിഴി തുറന്നു , ഹൃദയത്തിലൂറും  മധു നുകരാൻ  ഓർമ്മക്കിളികളും  വന്നുചേർന്നു , അന്നു നാം പാടിയ  പാട്ടിന്നീണം ഇന്നും മനസ്സിൽ  മുഴങ്ങിടുന്നു ,  അന്നു നാം കണ്ട  കിനാക്കളെല്ലാം  ഇന്നും കരളിൽ  തുടിച്ചിടുന്നു ,  നീല നിറമാർന്ന  പൂക്കളായി  ജന്മമെടുത്തോ  നിൻ രൂപഭംഗി , മൃദുലദലങ്ങളിൽ  ഉമ്മയേകാൻ  നീഹാരരൂപം കൊതിപ്പൂ ഞാനും . 💧💧💧💧💧💧 Dr Manoj M R.