Posts

Showing posts from August, 2020

ഓണവും കോവിഡും

കവിത. ഓണവും കോവിഡും . .................................... കോവിഡിൻ മാരി  പടർന്നുപിടിക്കവെ ശ്രാവണമാസം  വിരുന്നുവന്നു,  വ്യാധിതന്നാധി മനസ്സിൽ തിളയ്ക്കവെ ആവണിത്തെന്നൽ  തഴുകിയെത്തി, പൊയ്പ്പോയ കാലത്തെ ഓണത്തിന്നോർമ്മകൾ പൂക്കളമിട്ടു  ചിരിച്ചുനിന്നു, ഇല്ലിന്നു ചന്തയു- മുത്രാടപ്പാച്ചിലും, പടരുന്ന മാരി  തടുക്കവേണം, എങ്കിലും ചാരുതയെങ്ങും  വിളങ്ങുന്നു, കണ്ണുതുറന്നു നാം കാണ്കേ വേണം, കാട്ടിലും മേട്ടിലും  വർണ്ണം വിതറുന്നു അരളിയും തെച്ചിയും കദളിപ്പൂവും, താഴമ്പൂ മണമുള്ള  പാടവരമ്പത്ത് മഞ്ഞയുടുപ്പിട്ട  മുക്കുറ്റിപ്പൂ , കിന്നാരം ചൊല്ലുന്നു  കറുകയും തുമ്പയും  തുള്ളിക്കളിക്കുന്നു  പൂത്തുമ്പികൾ, തങ്കക്കതിർക്കുല  തിന്നുവാനെത്തുന്നു  ചെഞ്ചായച്ചുണ്ടുള്ള  തത്തമ്മകൾ,  പൂങ്കുയിൽ പാടുന്നോ- രീണങ്ങൾ കേട്ടിട്ട്  താളം പിടിക്കും  മരംകൊത്തികൾ, താളമേളങ്ങളിൽ  ചാടിക്കളിക്കുന്നു  അണ്ണാറക്കണ്ണനും  മൈനകളും,  കാര്യങ്ങൾ വീക്ഷിച്ച്  ചുറ്റിനടക്കുന്നു  കണ്ണുചുവന്നോരു  ചെമ്പോത്തുകൾ, ജീവന്റെയുല്ലാസ - നൃത്തങ...

ഹൃദയം

ഹൃദയം . ............... ഹൃദയമൊരു നീലജലാശയം, സുഖദു:ഖങ്ങളിൽ, നനവായി മിഴികളിൽ തുളുമ്പുന്നൊരു തെളിനീർത്തടാകം. Dr Manoj M R.

അച്ഛൻ

അച്ഛൻ. ............... കർക്കശഭാവത്തി- നുള്ളിലും നേരുള്ള കരുതൽത്തണലിൻ നിഴലാണെന്നച്ഛനും, ക്ഷോഭത്തിരമാല പൊങ്ങിക്കുതിക്കിലും  സ്നേഹത്തിന്നാഴക്ക - ടലാണെൻ താതനും, വാക്കിലും നോക്കിലും തീ പാറുമെങ്കിലും  ഉള്ളം തണുപ്പിക്കും വെണ്ണിലാവാണച്ഛൻ, ഏറെപ്പരുഷമീ നാദമെന്നാകിലും  കനിവൂറും ഗാനങ്ങൾ കേൾക്കാമെൻ താതനിൽ, നിൻപ്രേമസാന്നിധ്യ- മില്ലാത്തീ വേളയിൽ നിൻപദനിസ്വനം കാതോർത്തിരിക്കുന്നു, ഞാനുമിന്നച്ഛനായ്  കാലത്തിൻയാത്രയിൽ, അച്ഛന്റെ ഭാവങ്ങ- ളെന്നിലും വന്നുപോയ്. Dr Manoj M R.

മാസ്കുകൾ കഥ പറയുമ്പോൾ

കവിത. മാസ്കുകൾ കഥ  പറയുമ്പോൾ .... ................................. (Mask - കോവിഡ് പ്രതിരോധത്തിനായി ധരിക്കുന്ന മുഖാവരണം) .................................... മാസ്കുകളിന്നീ  ലോകത്തെങ്ങും  മർത്ത്യകുലത്തി- ന്നടയാളം, വർഗ്ഗവുമില്ല  ജാതിയുമില്ല, ഏകത്വത്തി- ന്നടയാളം, രോഗം പടരും  പുതിയയുഗത്തിൽ അറിവിൻ വിവേക - സമ്മാനം, സമുദായത്തിൻ  ജീവൻ കാക്കാൻ  മരുന്നുപോലി - ന്നനിവാര്യം, പലപലവർണ്ണ - ശീലകളാലേ  വദനത്തിന്റെ  നിറംമാറി, പുഞ്ചിരിതൂകും  മാനുഷരെല്ലാം  പണ്ടേ കേട്ടൊരു  കഥയായി, മുല്ലപ്പൂമണമൊ - ഴുകും രാവും  ഓമൽക്കുഞ്ഞിൻ  വാസനയും മണമില്ലാത്തോ- രോർമ്മകളായ്  ദൂരത്തെങ്ങോ  മറഞ്ഞുപോയ് , സന്ധ്യമയങ്ങും  കവിളിണയിന്ന്  വീൺവാക്കായി - പ്പൊലിഞ്ഞുവോ , പൊട്ടിച്ചിരിയുടെ നാദതരംഗം മാസ്കിൽ തട്ടി - ത്തകർന്നുവോ, അധരത്തിന്റെ  വിതുമ്പലുമിന്ന് മൗനത്തിൽ വീണുടയുന്നു, കദനത്തിൻ ചുടുനിശ്വാസങ്ങൾ  ആളും തീയായ്  പടരുന്നു , ഗാനത്തിന്നനു - പല്ലവികൾ മൂളിപ്പാട്ടായ്  തേങ്ങുന്നു, ചൊല്ലിപ്പാടു - ന്നീരടികൾ  ചിന്തകളായ്  ചേക്കേറുന്...

സ്വാതന്ത്ര്യം

കവിത. സ്വാതന്ത്ര്യം. ..................... അലയുന്നെൻ കിനാവുകൾ മുകിൽപോലനന്തമായ്, നിറയുന്നെന്നകതാരിൽ വ്യോമത്തിന്നപാരത, പായുന്നെൻ രാഗങ്ങൾ തീരംതേടും തരംഗമായ്, നിസ്സീമമാം ഹൃദയത്തിൽ ആനന്ദക്കടലാഴം, രസനയിലെ മധുരം പോൽ അലിയുന്നെന്നാശങ്ക, വിടരുന്നെൻ ചുണ്ടുകളിൽ  സ്നേഹത്തിൻ  പുഞ്ചിരികൾ, ധ്യാനത്തിൻ ഭൂമികയിൽ  ധന്യതയുടെ പൂവാടി, ബോധത്തിൻ പൂർണ്ണതയിൽ  ഉജ്ജ്വലമാം സ്വാതന്ത്ര്യം. Dr Manoj M R.

ചിങ്ങപ്പുലരി

ചിങ്ങപ്പുലരി . ........................ ചിങ്ങക്കാറ്റിന്നു പറഞ്ഞു പൊന്നോണപ്പുലരി പിറന്നു, നേരം പോയ് നേരം പോയേ, എല്ലാരും കണ്ണുതുറന്നേ, ചോന്നല്ലോ കിഴക്കേമാനം, തൂമഞ്ഞിൻ കണ്ണു തിളങ്ങി, പുന്നെല്ലിൻ പാട്ടുകൾ പാടാൻ  പുന്നാരക്കിളികളുണർന്നു, ഇന്നെന്റെ മണിമുറ്റത്തും  പൂക്കൾ തന്നൂഞ്ഞാലാട്ടം, ഇന്നെന്റെ ഹൃദയത്തിങ്കൽ  സന്തോഷത്തകിലടി മേളം, നാണത്താൽ കുനിഞ്ഞുനിൽപ്പൂ  നിർമ്മലയാം തുമ്പപ്പൂവ്, മലയാളപ്പെണ്ണിനെ നോക്കി  മുക്കുറ്റിപ്പൂവു ചിരിച്ചു,  ചെമ്പകവും മുല്ലപ്പൂവും  പ്രേമത്തിൻ കഥകൾ ചൊല്ലി, തേന്മാവിൻ കൊമ്പിലിരുന്ന് പാടുന്നു പുള്ളിക്കുയിലും, മന്ദാരം പൂത്തുവിരിഞ്ഞു  മനതാരിൽ കവിത നിറഞ്ഞു, പൊന്നോണപ്പാട്ടിൻ വരികൾ  കൺമുന്നിൽ നർത്തനമാടി, കദനത്തിൻ കരിമേഘങ്ങൾ  എങ്ങോട്ടോ പോയിമറഞ്ഞു, ലോകത്തിൽ നല്ലൊരു കാലം വരവായി പുഞ്ചിരിയോടെ. Dr Manoj M R.