Posts

Showing posts from November, 2020

കാർത്തികദീപം

കവിത. കാർത്തികദീപം. ............................... അമ്മേ! തൃക്കാർത്തികരാവിൽ നക്ഷത്രദീപമൊരുങ്ങി, ദേവിനിൻ ജന്മദിനത്തിൽ ചന്ദ്രികയും വന്നുനിറഞ്ഞു, ഇന്നെന്റെ ഭവനത്തിങ്കൽ  ദീപത്തിൻ മാലയൊരുക്കി, ഇന്നെന്റെ ഹൃദയത്തിൽ ഞാൻ സങ്കീർത്തനഗീതം പാടി, ഒരു നല്ല നാളേയ്ക്കായെൻ സ്വപ്നങ്ങൾ ചിറകുവിടർത്തി, ഭുവനത്തിൽ സ്വർഗ്ഗം പണിയാൻ വരമേകൂ ജഗദംബേ നീ, മനുജന്റെ മനസ്സിനുള്ളിൽ ദീപങ്ങൾ തെളിഞ്ഞിടട്ടെ, അജ്ഞാനത്തമസ്സകറ്റും വിജ്ഞാനം നിറഞ്ഞിടട്ടെ. Dr Manoj M R.

ബാബുക്കുട്ടിസാർ

ബാബുക്കുട്ടിസാർ ................................. നിമിഷങ്ങളേ നമ്മൾ കണ്ടതുള്ളു, ഹൃദയങ്ങളേറെ അടുത്തുപോയി, രാപ്പാടിയോടൊത്തു പാട്ടുപാടി, നിലാവിൻ മടിയിൽ നാം നൃത്തമാടി, ഒരുപിടി തീക്കനൽ ബാക്കിയാക്കി കാലത്തിൻ തേരിലായ് യാത്രയായോ, കാപട്യമില്ലാത്ത മാനുഷാ ! നീ ചെമ്പകപ്പൂവായ് വിരിഞ്ഞുവെന്നിൽ. Dr Manoj M R 🙏🙏🙏 🌹🌹🌹

വൃശ്ചികരാത്രിയിൽ

കവിത. വൃശ്ചികരാത്രിയിൽ ....................................... വൃശ്ചികരാത്രിയിൽ  പൂനിലാവൊളിപോലെ അയ്യപ്പദേവനെന്ന - രികിൽ വന്നു, പിച്ചകമാലകൾ കോർത്തു ഞാനെന്നുടെ ആരാധ്യദേവനെ ആനയിച്ചു, ശരണം വിളിക്കുമെൻ  മാനസക്കാവിലെ  മായാന്ധകാരങ്ങൾ  പോയ്മറഞ്ഞു, പുണ്യയാം പമ്പയെപ്പോ- ലെന്റെ ഹൃദയത്തിൽ സ്നേഹകല്ലോലിനി നിറഞ്ഞൊഴുകി, ചിന്മുദ്ര കാട്ടിയെൻ ജ്ഞാനത്തെയൂട്ടി നീ തത്വമസീമന്ത്രം കാതിലോതി, ആത്മപ്രകാശമാം  നിർമ്മലരൂപമേ ! അമൃതാമറിവെന്നിൽ  ചൊരിയുകില്ലേ.  Dr Manoj M R

ദീപം

കവിത. ദീപം. ........... ഉണ്മയാം നെയ്ത്തിരിയെന്നിൽ  സ്നേഹത്തിൻ ദീപകമായി, ജ്ഞാനത്തിൻ ദീപികയെന്നിൽ  വഴികാട്ടും  താരകയായി, മിഥ്യയാം നിഴലുകളെല്ലാം  എങ്ങോട്ടോ പോയിമറഞ്ഞു, പ്രസന്നമാം പ്രകാശമെന്നിൽ  പ്രശാന്തമാം ചിത്തമൊരുക്കി. Dr Manoj M R. സ്നേഹാർദ്രമാം ദീപാവലി ആശംസകൾ.

പ്രിയനേ

കവിത. * പ്രിയനേ ...... ......................... പ്രിയനേ! നിൻ സാന്നിധ്യം ഞാൻ അകമിഴിയാൽ അറിഞ്ഞുവിന്ന്, പ്രിയനേ! നിൻ സാമീപ്യത്താൽ അകതാരിൽ തേൻ നിറഞ്ഞു, തഴുകും നിൻ സ്നേഹക്കാറ്റിൻ  മുല്ലപ്പൂഗന്ധമുയർന്നു, ഹൃദയത്തിൽ ഞാനും നീയും  മൗനത്തിൽ അലിഞ്ഞുചേർന്നു. *( പ്രിയൻ - ഈശ്വരൻ) Dr Manoj M R

ഹൃദയം

കവിത. ഹൃദയം . ............... നിനക്കായി ഞാനെൻ ഹൃദയം തുറന്നു , പട്ടുതുണിയാൽ  ശയ്യയൊരുക്കി , പരിമളമേകാൻ പനിനീരു തൂകി , ചഷകത്തിൽ പ്രണയവീഞ്ഞു നിറച്ചു, ഇപ്പോൾ അറിയുന്നു, ഞാൻ നിന്നുടെ ഹൃദയത്തിലാണെന്ന് . 🌹🌹🌹 Dr Manoj M R.