Posts

Showing posts from January, 2021

ഭക്തഹൃദയം

ഭക്തഹൃദയം . ....................... പുലരിയിലാദിത്യ മന്ത്രം ജപിക്കുന്ന മനസ്സിലുണരുന്നു ദൈവഭക്തി, ഈറൻമുടിയുമാ - യമ്പലമുറ്റത്ത്  നാമം ജപിക്കുന്നു സ്മരണഭക്തി, വാടുന്ന ജീവനിൽ സ്നേഹം പുരട്ടുമ്പോൾ ഹൃദയത്തിൽ നിറയുന്നു സേവഭക്തി, ദേവപാദങ്ങളിൽ ദു:ഖങ്ങളർപ്പിച്ചു സാന്ത്വനം തേടുന്നാ - രാധ്യഭക്തി , ഉള്ളിലെയാനന്ദ - യാത്മബോധത്തിൽ ഞാനുണ്മയായ് തങ്ങുന്ന ശുദ്ധഭക്തി, ഭക്തിയും ഭക്തനു - മൊന്നിൽ ലയിക്കവെ ശുദ്ധാവബോധ - പ്രകാശസിദ്ധി 🌹🌹🌹 Dr Manoj M R.

കൊറോണസ്മരണകൾ

കോവിഡ്സ്മരണകൾ ........ വാർത്തകൾ കേട്ടു ഞാൻ , ചീനത്തെരുവിലെ പുത്തനാം രോഗം കൊറോണയെന്ന്, ചത്തൊടുങ്ങീടുന്നു മാനുഷപുത്രന്മാർ ഈയാംപാറ്റകളെന്ന പോലെ, മറ്റുരാജ്യങ്ങളിൽ മിന്നിപ്പടർന്നവൻ, ഭൂലോകമാരിയാം പേരുകിട്ടി, വന്നുപോയ് വന്നുപോ- യെന്നുടെ നാട്ടിലും പകരും ജ്വരമാ- യിട്ടിത്രവേഗം, പത്രങ്ങൾ വായിച്ചും കേൾവികൾ കേട്ടിട്ടും നിന്നെക്കുറിച്ചു പഠിച്ചുഞാനും , സൂക്ഷ്മാണുജീവിയാം കോവിഡേ നിൻമുന്നിൽ എത്ര നിസ്സാരം മനുഷ്യജന്മം, പണ്ടുകാലത്തെങ്കിൽ ദൈവത്തിൻ കോപമായ് തെറ്റിദ്ധരിച്ചേനേ നമ്മളെല്ലാം , ഭീതിയുളവാക്കും വൃത്താന്തമെന്നിലെ മൃത്യുഭയത്തെ - യുണർത്തിവിട്ടു, അജ്ഞാതഭീതിയാൽ ജാഗ്രതയോടെ ഞാൻ ഓരോനിമിഷവും തള്ളിനീക്കി, കോവിഡ് പനിയാലെ മുന്നിലെത്തുന്നോരെ  എത്ര വെറുപ്പോടെ നോക്കിനിന്നു, പാതിയുറക്കത്തിൽ ദു:സ്വപ്നം കണ്ടുഞാൻ ഞെട്ടിയുണർന്നു - വാശങ്കയോടെ, നെറ്റി വിയർത്തുപോയ് കൈകൾ തണുത്തുപോയ് ഹൃദയമിടിപ്പിന് വേഗമേറി, ചിന്തകൾ പാഞ്ഞു മനസ്സിൻവഴികളിൽ വേട്ടയാടപ്പെടും മാനിനെപ്പോൽ, ഓടിക്കിതച്ചു തളർന്നു കിടന്നുപോയ് ഭീതിയാൽ നീറും മിഴികളോടെ, പ്രാണൻ ത്യജിച്ചവ - രെത്രയോപേരുണ്ട് വീട്ടുകാരെല്ലാ- മനാഥരായി, അല്ലലില്ലാതങ്ങു ജീവിച്ചുപോകുവാൻ എത്ര പണ...

ചിത്രപതംഗം

കവിത. ചിത്രപതംഗം. .......................... ചിത്രപതംഗമേ!  നിന്നഴകിൽ  ആനന്ദതുന്ദില - മെൻഹൃദയം, ഇന്നീ വിഭാതത്തിൻ  ചാരുതയിൽ  വെൺമേഘംപോലെ  നിൻരൂപഭംഗി,  തുള്ളിക്കളിക്കുന്ന  കുഞ്ഞിനെപ്പോൽ  തത്തിക്കളിക്കുന്ന - തെന്തിനു നീ, പൂക്കളെ നോക്കാതെ  നീയുമെന്തേ  പാറിപ്പറക്കുന്നു  ചന്തമോടെ, എന്റെ പൂന്തോപ്പിലെ  പൂക്കളെല്ലാം  മധുവൂട്ടാൻ നിന്നെയും  കാത്തിരിപ്പൂ, മുല്ലയും പിച്ചിയും മന്ദാരവും  അക്ഷമരായി  വിരിഞ്ഞുനിൽപ്പൂ, അരുണനിറമെഴും പനിനീർപ്പൂവും  നിന്നെ ക്ഷണിക്കുന്ന- തറിയുന്നില്ലേ, എന്തേ നിൻ കാഴ്ച  മറഞ്ഞുപോയോ, നിന്റെ വിശപ്പു  മറന്നുപോയോ, ഏകാന്തജീവിതം  താണ്ടുവാനായ്  പ്രേമസുഗന്ധം നീ  തേടുന്നുവോ, നൈമിഷികം തന്റെ  ജീവനെന്ന്  ഉള്ളിലറിഞ്ഞുവോ - യെന്നെപ്പോലെ,  സ്രഷ്ടാവിൻ കാരുണ്യം  തേടി നീയും  തീർത്ഥാടനത്തിനു  പോകയാണോ,  ഉള്ളിലെ ബോധ- സ്വരൂപമാകാൻ  നീയും കൊതിക്കുന്നോ  കൂട്ടുകാരാ, രാഗങ്ങളാണു  തടസ്സമെന്ന്  നിൻഗുരുനാഥനും  ചൊല്ലിത്തന്നോ, ധ്യാനത്തിൻ സൗഖ്യ- ...

വാക്സിൻ വേണം

പാരഡി ഗാനം . വാക്സിൻ വേണം ഉടനടി വേണം കൊറോണയെ തുരത്തീട്ടാൻ , കുത്തിവയ്പ്പു കഴിഞ്ഞാൽ മാസ്കൂരിക്കളഞ്ഞിട്ട് കറങ്ങി നടക്കാലോ  (വാക്സിൻ ) തൊണ്ടയ്ക്കു നൊമ്പരം  മണ്ടയ്ക്കുവേദന  പനിയായ് കൂടെവരും (2) ചീനനാട്ടുകാരൻ പുതുരോഗാണു  കൊല്ലാനായ് ഒരുങ്ങിവരും  ഓൻ വായുവിൽ പറന്നിറങ്ങും (2) (വാക്സിൻ ) അള്ളാണെ ഉമ്മാ പൊല്ലാപ്പു വേണ്ട  കരുതിയാൽ നിനക്കു കൊള്ളാം  കുത്തിവയ്പ്പു കഴിഞ്ഞാലും  സൂക്ഷിച്ചു നടന്നാൽ  ജീവിതം പൊടിപൊടിക്കാം  നമ്മുടെ ജീവിതം പൊടിപൊടിക്കാം  അതു കഴിഞ്ഞങ്ങനെ സൗഖ്യത്തിലിരിക്കുമ്പം  മാസ്കിനെ മറക്കരുതേ  നീ കൈ കഴുകാൻ മറക്കരുതേ  (വാക്സിൻ ) വാക്സിൻ വേണം ഉടനടി വേണം കൊറോണയെ തുരത്തീടാൻ കുത്തിവയ്പ്പു കഴിഞ്ഞാൽ  മാസ്കൂരിക്കളഞ്ഞിട്ട് കറങ്ങി നടക്കരുതേ നീ കറങ്ങി നടക്കരുതേ .

അതിജീവനം

കവിത. അതിജീവനം. ........................... അതിജീവനത്തിൻ  കവിതകൾ ചൊല്ലുന്നു വൻകൊടുങ്കാറ്റിലു- മാടും പുൽനാമ്പുകൾ,  അതിജീവനത്തിൻ ചിറകടിനാദമായ്  ദേശാടനത്തിനാ- യെത്തിയ പൈങ്കിളി, ലോകമഹാമാരി  കോവിഡിൻമുന്നിലായ്‌ ഇത്തിരിനേരം പകച്ചു  നാം നിന്നുപോയ്, മൃത്യുഭയത്തിന്റെ  കൂരിരുൾക്കാട്ടിലായ്  വിങ്ങും മനുഷ്യന്റെ- യാർത്തവിലാപങ്ങൾ, അറിവാം പ്രകാശം തിരിതെളിച്ചന്നു നാം,  വിജ്ഞാനഖഡ്ഗ- മുറയൂരി വച്ചു നാം, ഏകാഗ്രചിത്തവു - മലിവുള്ള ഹൃത്തുമായ്  ആരോഗ്യസേനയെ  സജ്ജരായ് നിർത്തി നാം. ആതുരശാലതൻ  വെള്ളച്ചുമരുകൾ  മെല്ലെ മന്ത്രിക്കുന്നു ഉത്തമഗാഥകൾ, ഒറ്റപ്പെടലിന്റെ ഭീതി മറക്കുവാൻ  രാഗസംഗീതത്തി- ന്നാഴിയിലാണ്ടവർ,  വേർപെട്ടുപോയ  കുടുംബബന്ധങ്ങളെ  ഓർത്തു വിലപിച്ചു  ദു:ഖത്തിലാണ്ടവർ, പനിയുടെ ചൂടില - ങ്ങാഴ്ന്നുകിടക്കവെ  സ്വപ്നലോകങ്ങളിൽ  യാത്രയായിച്ചിലർ, ഓരോ നിശ്വാസവും  ധ്യാനമായ്ത്തീരവെ  മൃത്യുഞ്ജയത്തിനായ്  മന്ത്രം ജപിച്ചവർ, ശ്വസനസഹായിതൻ  പ്രാണബിന്ദുക്കളെ  ഉയിരിന്റെ ചൂടിനായ്  ചേർത്തുപിടിച്ചവർ, കാലപുരിയിലെ...

ശാരദാദേവി

🙏🙏🙏 മിഴികളിൽ ദർശിക്കാം ആത്മപ്രകാശം, ചൊടികളിൽ നിറയുന്നു വാത്സല്യഭാവം, എല്ലാർക്കുമമ്മയായ് - ത്തീരും പ്രഭാവം, പാദാരവിന്ദത്തി - ലലിയുന്നു ഞാനും . 🌹🌹🌹