നുറുങ്ങുകവിത. മാതൃഭാഷ. ..................... മനം നിറഞ്ഞുപാടും വരികൾ മാതൃഭാഷയല്ലയോ! മനമുരുകിക്കേഴും വാക്ക് മാതൃഭാഷയല്ലയോ! ഭാഷയാണ് ജീവിതം, ഭാഷ തന്നെയാശയം, മാതൃഭാഷ മനസ്സിനേകും മൗലികമാം ചിന്തകൾ . 🌹🌹🌹🌹🌹🌹 Dr Manoj M R.
കവിത. പ്രണയമെന്നിൽ .... ................................. പ്രണയമെന്നിൽ തഴുകും കാളിന്ദിയായി , അലകളായെന്നിൽ നീ ആനന്ദമായി , നീലക്കടമ്പുകൾ പൂക്കുന്നിടത്തെ ആർദ്രമാം പാലൊളി - ച്ചന്ദ്രികയായി , മോഹങ്ങൾ താണ്ടി ഞാൻ എന്നെ മറക്കവേ, അതിരില്ലാക്കടലായി പ്രണയമെന്നുള്ളിൽ , മൗനത്തിലാണ്ടു ഞാൻ എന്നെ മറക്കവേ , ഗഗനസമാനമായ് സ്നേഹമെന്നുള്ളിൽ . 🌹🌹🌹🌹🌹🌹 Dr Manoj M R.
കവിത. ഒ.എൻ.വി. (O.N.V) ............................. ഓർമ്മയിൽ പൂത്തോരു ചെമ്പകമേ! എൻ ഹൃദയത്തിൽ പരിലസിപ്പൂ , വിശുദ്ധിയോലും നിന്നക്ഷരങ്ങൾ , കാവ്യസുഗന്ധം ചുരത്തിനിൽപ്പൂ , ഈ വഴിത്താരയിൽ, ജീവിതത്തിൽ, പാന്ഥമനസ്സ് തളർന്നിടുമ്പോൾ, ഉണർവ്വേകും പാട്ടായ് പടർന്നുവങ്ങ്, ചൈത്രനിലാവായ് പുണർന്നുവങ്ങ് . 🌹🌹🌹🌹🌹🌹 Dr Manoj M R.
നുറുങ്ങുകവിത. തടിയൻ. .................... കാലം പോയതറിഞ്ഞില്ലല്ലോ, കോലം മാറിയതറിവുണ്ടല്ലോ, ഓർമ്മയിലേയ്ക്ക് കുതിച്ചുവരുന്നു കുഞ്ഞുന്നാളിലെ കുരുത്തക്കേട്, പണ്ടൊരു തടിയൻ ജോർജ്ജെസ് ജോർജ്ജ് കുണ്ടാമണ്ടികൾ ഒപ്പിച്ചപ്പോൾ ഏറെ രസിച്ചു ചിരിച്ചു മറിഞ്ഞു, ഇന്നും മധുരം മനസ്സിലുണ്ടേ . 🌹🌹🌹🌹🌹🌹 Dr Manoj M R.