കവിത. വർഷം പോയതറിയാതെ .... .................................. ധനുമാസരാവിൽ തനിച്ചിരുന്നീടവെ പോയസംവത്സര - മോർത്തുപോയി, 'ലോക്ഡൗൺ' ദിനങ്ങളു- മേകാന്തവാസവും, വർഷം പെട്ടെന്നു കഴിഞ്ഞപോലെ, ഗ്രീഷ്മവസന്തങ്ങൾ മാഞ്ഞതറിഞ്ഞില്ല, ഒറ്റപ്പെടലിൻ വിജനതയിൽ, പൊയ്പ്പോയകാലത്തെ മോഹനസ്മരണകൾ ഒത്തിരി നൊമ്പരം തീർത്തുവുള്ളിൽ, സാഗരതീരത്തെ സന്ധ്യകൾ ചൂടുന്ന സിന്ദൂരപ്പൂക്കളെ കണ്ടതില്ല, നീലാംബരിരാഗം മൂളുന്ന കാറ്റിന്റെ സ്നേഹത്തലോട - ലറിഞ്ഞതില്ല, പൂഴിയിൽ കൈയ്യൂന്നി താരകളോടൊത്ത് കവിതകൾ ചൊല്ലു - വാനായതില്ല, നവനീതചന്ദ്രന്റെ മായികഭാവങ്ങൾ വിസ്മയത്തോടെ നുകർന്നതില്ല, കൂട്ടുകാരോടൊത്ത് നർമ്മം വിളമ്പീട്ട് പൊട്ടിച്ചിരിക്കു- വാനായതില്ല, പൂങ്കാവനത്തിലെ ചെമ്പകച്ചോട്ടിലെൻ പ്രണയക്കിനാവിൽ രമിച്ചതില്ല, നീഹാരമലർചൂടും താഴ്വാരപ്പെണ്ണിന്റെ ലാവണ്യഭാവങ്ങൾ കണ്ടതില്ല, കാട്ടാറിൻ നൃത്തവും കാടിൻ സുഗന്ധവും ഹൃദയത്തിലേറ്റു - വാനായതില്ല, ക്ഷേത്രക്കുളത്തിന്റെ പടിയിൽനിന്നീറനായ് നാമംജപിക്കു - വാനായതില്ല, അഷ്ടപതിയുടെ ...