Posts

Showing posts from January, 2022

പ്രിയ, തിക്ക് നാട്ട് ഹാൻ

നുറുങ്ങുകവിത. പ്രിയ , തിക്ക് നാട്ട് ഹാൻ (Dear ,Thich Nhat Hanh) ................................... അവബോധത്തിന്റെ നിലാവേ ! നീയെന്നിൽ ജ്ഞാനപ്രകാശത്തിൻ കണികയായി , ധ്യാനത്തിൻ ദിവ്യസുഗന്ധം ! നീയെന്നിൽ മെല്ലെത്തലോടും സമീരനായി , സ്നേഹമാം പുണ്യഹൃദയം! നീയെന്നിൽ കാരുണ്യ- ത്തിന്റെയുറവയായി , ത്യാഗത്തിൻ പൂർണ്ണസ്വരൂപം! നീയെന്നിൽ ധന്യത - യെന്തെന്ന പാഠമായി. 🌹🌹🌹🌹🌹🌹 Dr Manoj M R.

ഡോക്ടർ ബെന്നറ്റ്

മംഗളഗീതം. ഡോക്ടർ ബെന്നറ്റ് . .................................. ശിശുരോഗത്തിൻ  ചികിത്സകനല്ലോ  കർമ്മകുശലനാം ബെന്നറ്റ് , ലോകർക്കെന്നും  ആരോഗ്യപാഠം പകർന്നുനൽകും പ്രഭാഷകൻ , നേതൃപാടവ - നൈപുണ്യത്താൽ മുന്നിൽ നയിക്കും നേതാവ് , അധ്യാപനവും  സാഹോദര്യവും  ഇഷ്ടപ്പെടുന്ന  സ്നേഹമയൻ , ഋതുകാലങ്ങൾ മാറുമ്പോൾ ആദരവേറെ ലഭിക്കട്ടേ , നേരുന്നെന്നുടെ  ഹൃദയാശംസ പ്രിയമിത്രം നീ , ബെന്നറ്റേ . 🌹🌹🌹🌹🌹🌹 Dr Manoj M R.

ഗ്ലാനിയമ്മ

കവിത. ഗ്ലാനിയമ്മ . ........................ പുഞ്ചിരി തൂകുന്ന ചെമ്പനീർ കാണവെ ഗ്ലാനികളെല്ലാം അകന്നുപോയി , രാഗമുണർത്തും കുയിൽപ്പാട്ടുകേൾക്ക വെ ക്ഷീണങ്ങളെല്ലാം  മറന്നുപോയി , തുമ്പിക്കു പിന്നാലെ തുള്ളും ശിശുവിനെ വാത്സല്യത്തോടെ വീക്ഷിച്ചുവമ്മ , പൊട്ടിച്ചിരിച്ചുപോയ് ആനന്ദമോടമ്മ, ഗ്ലാനികളില്ലാത്ത  ഗ്ലാനിയമ്മ . 🌹🌹🌹🌹🌹🌹

പ്രിയപ്പെട്ട കുര്യൻ

പ്രിയപ്പെട്ട കുര്യൻ ...... മാഞ്ഞു നീയെങ്കിലും എന്നന്തരാത്മാവിൽ  നിൻ മൃദുഹാസം നിറഞ്ഞുനിൽപ്പൂ , നീലനഭസ്സിലെ  വെൺമുകിലെന്നപോൽ ഓർമ്മകളെന്നി - ലൊഴുകിയെത്തി , നിന്റെ നൈർമ്മല്യവും  സൗഹൃദഭാവവും  നിത്യവസന്തമായ് പൂത്തുനിൽപ്പൂ , നശ്വരം നശ്വരം  മാനവജീവിതം, അനിഷേധ്യസത്യം ഞാനോർത്തു പിന്നെ . 🌹🌹🌹🌹🌹🌹 Dr Manoj M R.

പ്രിയപ്പെട്ട ദാസേട്ടാ

കവിത. പ്രിയപ്പെട്ട ദാസേട്ടാ..... .................................... ഈ ശോഭഭൂവിൽ  അറിയാതെ വന്നൊരു ഗാനത്തിൻ ഗന്ധർവ്വനോ നീ , ഈ സ്നേഹഭൂവിൽ  രാഗാർദ്രമായി  പെയ്യുന്ന സംഗീത - മുകിലോ , ഒരു ഗാനമായി , ലയതാളമായി , ഹൃദയത്തിലൊഴുകും നിലാവോ , ഒരു ദേവഗാനം  പാടുന്ന കുയിലായ്  തുടരേണമെന്നുമീ ഭൂവിൽ . 🌹🌹🌹🌹🌹🌹 Dr Manoj M R .

ഒരു JCB ഗാഥ

കവിത. ഒരു JCB ഗാഥ. .............................. അന്യദേശവാസിയായി  വന്നുചേർന്നുവെങ്കിലും, സ്വീകരിച്ചു നിന്നെ നാം ആംഗലേയമെന്നപോൽ, എത്രയെത്ര റോഡുകൾ, എത്രയെത്ര തോടുകൾ, ക്ഷീണമൊന്നുമേറ്റിടാതെ ഒരുമയോടെ വെട്ടി നാം , മലയിടിച്ച കഥകളും വീടിടിച്ച ചരിതവും  പാവമായ നിന്റെ മേലെ കെട്ടിവച്ചു നാട്ടുകാർ, സ്വാർത്ഥരായ മർത്ത്യരും കപടമായ പത്രവും  വികൃതമായ മുദ്രയായ് വരച്ചു നിന്നെ നിത്യവും, പ്രിയങ്കരനാം ജെ സി ബി, നീയെനിക്കു സോദരൻ, ഭാരമൊന്നു ചുമന്നിടാൻ  തുണപകർന്ന തോഴനും, നന്മതിന്മ, ജീവിതത്തി- ലെന്നുമുള്ള സംഗതി, ശ്രേഷ്ഠമായ ലക്ഷ്യമോടെ വൃത്തികൾ പകുത്തിടാം. 🌹🌹🌹🌹🌹🌹 Dr Manoj M R.

നവവർഷപ്പുലരി

കവിത. നവവർഷപ്പുലരി . ................................. നവവർഷപ്പുലരി - യുണർന്നു , അകതാരിൽ ഹർഷമുണർന്നു , മഞ്ഞണിയും മാമലമേലേ ആദിത്യൻ പുഞ്ചിരിതൂകി , ആകാശച്ചെരിവു തെളിഞ്ഞു , പ്രത്യാശകൾ  മുകിലായ് മാറി, കളകൂജന - മെങ്ങുമുയർന്നു , പുഷ്പങ്ങൾ മിഴികൾ തുറന്നു , കദനങ്ങൾ പോയിമറഞ്ഞു, സന്തോഷമുള്ളിൽ  നിറഞ്ഞു , മുരളികയിൽ പുതുരാഗങ്ങൾ അറിയാതെ പിറവിയെടുത്തു. 🌹🌹🌹🌹🌹🌹 നവവത്സരാശംസകൾ  Dr Manoj M R.