ഉദയകിരണങ്ങൾ
ഉദയകിരണങ്ങൾ . ................................. ദുരിതം വിതയ്ക്കുന്നു മാരിയെങ്ങും , ഭയമിരുട്ടായി പടർന്നുവുള്ളിൽ, മരണത്തണുപ്പിൽ വിറച്ചു പ്രാണൻ , അക്കങ്ങളായി മനുഷ്യജീവൻ , പരതുന്നു ചിന്ത - യെൻ മാനസത്തിൽ ജീവന്റെ കാണാ- ത്തിരിപ്പിടങ്ങൾ, ഉൾക്കരുത്തേകും വിവേകസൂര്യൻ ഉദയകിരണങ്ങൾ ചൊരിഞ്ഞുവെന്നിൽ , വീണ്ടും കിളിർക്കുന്നു പുൽനാമ്പുകൾ, പിന്നെയും പൂക്കുന്നു പിച്ചകങ്ങൾ, തത്തിക്കളിക്കുന്നു പൂത്തുമ്പികൾ, ജീവന്റെയനുരാഗ- വർഷധാര. Dr Manoj M R.