Posts

Showing posts from May, 2021

ഒ എൻ വി

നുറുങ്ങുകവിത. ഒ എൻ വി . .............................. കവിയുടെ തൂലിക - ത്തുമ്പിലുറയാത്ത  മഷിയുടെ നേർത്ത നനവുകാണാം , കവിയന്നുചൊല്ലിയ വാക്കിലഴകുള്ള  പാരിജാതത്തി- ന്നരുമഗന്ധം , മണ്ണിന്റെ ദാഹവും മഞ്ഞിൻ കുളിർമ്മയും  നാലുമണിപ്പൂവിൻ  നൈർമ്മല്യവും , പൊരുതും മനസ്സിന്റെ  അഗ്നിസ്ഫുലിംഗവും  ചാലിച്ചയക്ഷരം  കാവ്യമായി , കാവ്യനിലാവിലായ്  നീന്തിത്തുടിക്കുവാൻ  ഹൃദ്യമാം ലോകം  കൊതിക്കുമെന്നും, സ്നേഹാർദ്രഗീതികൾ  മാറ്റൊലികൊള്ളുന്നു  ആസ്വാദനത്തിന്റെ - യാഴങ്ങളിൽ . 🌹🌹🌹🌹🌹🌹 Dr Manoj M R. കവി ചൊല്ലിയ വാക്കി ലഴകുള്ള പാരിജാത ത്തിന്നരുമ ഗന്ധമറിയാം 

ബുദ്ധപൂർണ്ണിമ

നുറുങ്ങുകവിത. ബുദ്ധപൂർണ്ണിമ . ................................. മാനത്തെ പൗർണ്ണമി പോലെയെന്നിൽ  ശ്രീബുദ്ധപൂർണ്ണിമ ശോഭയാർന്നു , ഗൗതമരൂപം  സ്മരിക്കനേരം  ആനന്ദകൗമുദി ചിന്നിയെന്നിൽ , കാരുണ്യമൊഴുകുന്ന  വചനങ്ങളിൽ  ബോധത്തിൻ പൂർണ്ണിമ  തേടി ഞാനും , പൂർണ്ണത പുൽകുവാൻ , നിൻ കനിവിൽ അനുഗ്രഹം തേടുന്നു എൻ മനവും . 🌹🌹🌹🌹🌹🌹 Dr Manoj M R.

ശ്രീ ശങ്കരാചാര്യർ

നുറുങ്ങുകവിത. ശ്രീ ശങ്കരാചാര്യർ . ............................... അറിവിലുമേറിയറിയും പൊരുളായ് , നമ്മുടെയുള്ളിൽ തിങ്ങും  സത്തായ്, വഴികാട്ടുന്നു ശങ്കരദേവൻ , മംഗളമേകും പരമാചാര്യൻ. 🌹🌹🌹🌹🌹🌹 Dr Manoj M R.

സുന്ദർലാൽ ബഹുഗുണ

നുറുങ്ങുകവിത. സുന്ദർലാൽ ബഹുഗുണ . ................................... ആലിംഗനത്താൽ തരുക്കൾക്കമൃതേകി  ഭൂമിയാമമ്മയെ  പൂവാടിയാക്കി നീ, എത്ര സമ്മോഹനം നിൻ നിറപുഞ്ചിരി, സ്നേഹമാം ഗംഗയായ് നിന്നന്തരംഗവും,  സുന്ദരം നിന്നുടെ ഭാവവും നാമവും , പുത്തനുണർവ്വിന്റെ  താരകമായി നീ , വൃക്ഷലതാദിക - ളെന്നും ധനമെന്ന വ്യക്തമാം ചിന്ത, നീ - യെന്നിൽ ജ്വലിപ്പിച്ചു. 🌹🌹🌹🌹🌹🌹 Dr Manoj M R.

ശ്രീ ശങ്കരാചാര്യർ

നുറുങ്ങുകവിത. ശ്രീ ശങ്കരാചാര്യർ . ............................... അറിവിലുമേറിയറിയും പൊരുളായ് , നമ്മുടെയുള്ളിൽ തിങ്ങും  സത്തായ്, വഴികാട്ടുന്നു ശങ്കരദേവൻ , മംഗളമേകും പരമാചാര്യൻ. 🌹🌹🌹🌹🌹🌹 Dr Manoj M R.

ഗൗരിയമ്മ

നുറുങ്ങുകവിത.  ഗൗരിയമ്മ. ...................... സുധീരയാം പരാ - ശക്തിയായി  ചൂഷിതർക്കായ്  ഖഡ്ഗമെന്നുമൂരി,  ആത്മാഭിമാനത്തിൻ  താരയായി  പ്രചോദമായി നീ  നാരികൾക്ക്, ജീവിതം ഹോമിച്ചു ലോകത്തിനായ്, ത്യാഗത്തിൻ  ശോണിതപുഷ്പമായി, എന്നും നിന്നോർമ്മകൾ  മലയാളിയെ  കോരിത്തരിപ്പിക്കും  കാവ്യമായി. 🌹🌹🌹🌹🌹🌹 Dr Manoj M R.

അമ്മ

നുറുങ്ങുകവിത. അമ്മ . ............ ഞാനെന്നഹന്തയ്ക്ക്  ഉണ്മ പകർന്നോരു  പരമാത്മചൈതന്യമമ്മ, ഞാനെന്നഹന്തയ്ക്ക്  ലോകം രുചിക്കുവാൻ  ഇന്ദ്രിയമേകിയെന്നമ്മ, ഞാനെന്നഹന്തയ്ക്ക്  മോദം ഭുജിക്കുവാൻ  മാനസമേകിയെന്നമ്മ, ഞാനെന്നഹന്തയ്ക്ക്  തന്നിലലിയുവാൻ  ധ്യാനമായെന്നിൽവന്നമ്മ. 🌹🌹🌹 Dr Manoj M R.

ടാഗോർ

നുറുങ്ങുകവിത. ടാഗോർ . .................... വംഗനാട്ടിൽ പിറന്നവനെങ്കിലും  സർവ്വലോകത്തിനും കാവ്യശ്രീയായി നീ, നിൻഹൃദയത്തിലെ പീയൂഷബിന്ദുക്കൾ  പ്രിയതരമാം  സംഗീതധാരയായ്. 🌹🌹🌹 Dr Manoj M R.

കുഞ്ചൻ നമ്പ്യാർ

നുറുങ്ങുകവിത. കുഞ്ചൻ നമ്പ്യാർ. .............................. തഞ്ചത്തോടെ വാക്കുനിരത്തി, നെഞ്ചിൽക്കൊള്ളും  ഹാസ്യമൊരുക്കി, അവിവേകത്തെ - ച്ചൂണ്ടിക്കാട്ടി, ധിഷണാശാലി കുഞ്ചൻ നമ്പ്യാർ. 🌹🌹🌹 Dr Manoj M R.

ക്രിസ്റ്റോസം തിരുമേനി

നുറുങ്ങുകവിത. ക്രിസ്റ്റോസം തിരുമേനി. .................................... നർമ്മത്തിലൂടെന്നും നന്മ വിളമ്പുന്ന  കാരുണ്യശീലനാം  നല്ലിടയൻ, നേരിനെയെന്നെന്നും  ദൈവമായ്ക്കാണുന്ന പച്ചമനുഷ്യനാം നല്ലിടയൻ. 🌹🌹🌹 Dr Manoj M R.