ഉത്സവപ്പിറ്റേന്ന്. ........................... ഉത്സവപ്പിറ്റേന്ന് ക്ഷീണിച്ചുറങ്ങുന്നു, ആലസ്യമോടെയെൻ പൊന്നുഗ്രാമം, മൂകതയെങ്ങും തളം കെട്ടി നിൽക്കുന്നു, മൃത്യു വിരുന്നുണ്ട വീടുപോലെ, അമ്പലമുറ്റം വിജന - മായ്ത്തീർന്നല്ലോ, പൂരപ്പറമ്പു - മനാഥമായി, ചമയങ്ങളെല്ലാ- മഴിഞ്ഞു വീഴുന്നേരം, താളവും മേളവും മൗനമാർന്നു, പൊങ്കാലപ്പായസം നേദിച്ചടുപ്പുകൾ, പട്ടട പോലെ കിടപ്പതുണ്ട്, വർണ്ണക്കൊടികളും കുപ്പിവളകളും, നീളെ കിടക്കുന്നു വീഥികളിൽ, വാടിയ, തെങ്ങിൻകുരു - ത്തോലനാമ്പുകൾ, വേനലിൻ താപത്തിൽ തേങ്ങിടുന്നു, തെങ്ങിൻ തലപ്പുകൾ, ആലിലച്ചാർത്തുകൾ, ദീർഘസുഷുപ്തിയി- ലാണ്ട പോലെ, മാനത്ത് ശോഭിച്ച ദീപരേണുക്കളും, കെട്ടിയൊരുക്കും കുതിരകളും, തെയ്യവും തോറ്റവും, ആനയമ്പാരിയും, എല്ലാം മറഞ്ഞുപോ- യോർമ്മകളായ്, എങ്കിലുമെല്ലാമ - റിഞ്ഞു കൊണ്ടങ്ങനെ, പുഞ്ചിരി തൂകുന്നു, ഊരിൻ ദേവി, ഒറ്റവിളക്കിന്റെ മായികശോഭയിൽ, ചിന്മയരൂപിയാം, അമ്മദേവി, ഉത്സവപ്പിറ്റേന്ന് കാഴ്ചകൾ കാണവെ, ധ്യാനനിരതമാ- യെൻ മാനസം, നൊമ്പരമേകിയ ദു:ഖദുരിതങ്ങൾ, സൗഖ്യം പകർന്നോ- രനുഭവങ്ങൾ, രോഷത്തീ തുപ്പിയ കലഹക്കനലുകൾ, വേദന പേറുന്ന ഗദ്ഗദങ്ങൾ, ശാന്തിതൻ മന്ത്ര- മുരുവിട്ട വാക്കുകൾ, സ്നേഹകുസുമം...