Posts

Showing posts from May, 2018

ചിരി

ചോദിക്കുമ്പോൾ വിളമ്പുന്ന ചിരി ചിരിയോ, വിളമ്പുപാത്രത്തിൽ ഉറങ്ങുകയായിരുന്നു ചിരി, ഇന്നലത്തെ ക്ഷീണത്തിൽ. Dr.Manoj.M.R.

ധ്യാനം

ഉയരങ്ങളിൽ അറിവിൻ വെളിച്ചമുണ്ട്, ആഴങ്ങളിൽ അലിവിൻ ഉറവയും, ഉണ്മയുടെ നിറവിൽ, ഒഴുകുന്നു ധ്യാനം, ഇടർച്ചയില്ലാതെ.

വിവേകം

മിത്ഥ്യയും ഉണ്മയും, എപ്പോഴും എന്നാളും നന്നേ തിരിച്ചറിയും മനോഗുണം വിവേകം, നിത്യവും അനിത്യവും, എന്നാളും എപ്പോഴും നന്നേ ബോധ്യമായിടും സത്വഗുണം വിവേകം, യോഗാത്മയാത്...

ഏകാന്തതരു

ശരത്കാലസ്സന്ധ്യയിൽ ഏകാന്തവാർദ്ധക്യംപോൽ, ഇല കൊഴിയും മാമരം ഏകശിലപോൽ നിൽപ്പൂ, ചൂടുതേടി പറന്നകന്നു കൂടുകൂട്ടും പറവകൾ, കാറ്റിൽ വിറകൊള്ളും ചില്ല, വിരഹഗാനം പാടി, എന്ന...

അകലങ്ങളിൽ

അകലെയാകാശത്തിൽ വെൺമേഘങ്ങൾക്ക്മേൽ, നിൻ വാഴ്വും നീയുമെന്ന് കരുതി ഞാൻ പണ്ട്, വളർന്നപ്പോൾ പിന്നെ തേടുകയായ് പ്രിയനേ, ദേവാലയങ്ങളിലെ കൽപ്രതിമകളിൽ, ഉറയ്ക്കും യുക്തിയാ...

കളഞ്ഞുപോയ പുഞ്ചിരി

കണ്ടുമുട്ടിയെന്നാകിലും തിരികെ ലഭിച്ചില്ല, കളഞ്ഞുപോയോരെൻ സ്നേഹപ്പുഞ്ചിരി. പൂത്തു വിടർന്നൊരു മായപ്പുഞ്ചിരി, അമ്മമാറിൽ ചായും പൈതലിന്നധരത്തിൽ. പ്രേമസംഗീതത്തിൻ ...

കടപ്പാട്

ചൊല്ലുമോ സൂര്യൻ ഭൂവിനോടെന്നേലും, ഓർക്കൂ, നിനക്ക് എന്നും കടപ്പാട്, ചോദിക്കില്ലാകാശം പക്ഷിയോടൊരിക്കലും, വീഥികൾ തീർത്തതിൻ കടബാധ്യത, ആരായുമോ പുഷ്പം ഒരിക്കലെന്നാക...

റംസാൻ

വരവായ് പുണ്യദിനം വിശുദ്ധറംസാൻമാസം, നിത്യം സ്രഷ്ടാവിനെ സ്മരിക്കും ദിനങ്ങൾ, ശുദ്ധമാനസത്തിൽ ജ്വലിക്കും പ്രാർത്ഥന, വിശ്വാസഭക്തിതൻ ഉത്തമനാളുകൾ, വചനമായ് സ്നേഹം, ദാന...

ഭദ്ര

അമ്മേ ഭദ്രേ ,ചിത്തത്തിൽ നൃത്തമാടും മഹാമായേ, നിൻ ഖഡ്ഗജ്ജ്വാലയിൽ വിറയ്ക്കുന്നെൻ അഹന്ത അരിഞ്ഞ അഹന്തകൾ കോർത്ത നിൻ മാല കാണെ തല കുനിച്ച്, ശരണാഗതി തേടുന്നെൻ അഹന്ത. അഹന്ത...

ക്ഷോഭം

ക്ഷോഭക്കൊടുങ്കാറ്റിൽ വിറയ്ക്കും ഹൃദ്സാഗരം, മാനസതീരങ്ങൾ ഭേദിക്കും  തിരമാലകൾ, തീക്കാറ്റായ് പതിക്കും തന്മയഹൃദയങ്ങളിൽ, പകതൻ വിഷവിത്തായ് മുളയ്ക്കും മാനസത്തിൽ, ദു:...

Sree Ramakrishna Paramahamsa

Image

Jiddu Krishnamurti

Image

Sree Narayana guru

Image

രമണസദ്ഗുരു

ആത്മവിഹായസ്സിൽ, ആദിത്യതുല്യനാം ആത്മജ്യോതിയാം, രമണഗുരുവെ നമ: മൗനഘനബോധമാം ആനന്ദസമുദ്രമായ്, മൗനദീക്ഷയരുളും ദക്ഷിണാമൂർത്തിയെ നമ: ശുദ്ധാവബോധമാം രമണബോധമായ്‌, നിറസ്...

Ramana Maharshi picture

Image

Nisargadatta Maharaj picture

Image

സമ്മാനം

മൽജീവനിന്നൊരു സമ്മാനം, അജ്ഞാതശക്തിതൻ വിഭൂതി, വർണ്ണക്കാഴ്ചകൾ നിറക്കൂട്ട്, സ്വരരാഗമേളം സംഗീതം. ആകാശച്ചരുവിലെ താരകയും, കല്ലാറിൻ തീരത്തെ വനപുഷ്പവും, പൈതലിൻ പഞ്ചാര- ...

വള്ളിനിക്കർ

വള്ളിനിക്കറിട്ട നല്ലകാലം, ഓർമ്മയിൽ ചെമ്മെ തളിരണിഞ്ഞു, നേർത്തോരുവള്ളി കൊരുത്തനിക്കർ, ബട്ടൺ കൊഴിഞ്ഞ കറുത്ത നിക്കർ, കറപറ്റും നിക്കറിൻ പോക്കറ്റിലോ, മുളകിട്ട മാങ്ങ...

മനസ്സും ഹൃദയവും

വേർപെട്ടുപോയിന്ന് മനസ്സും ഹൃദയവും, ആകാശക്കോട്ടയാൽ അകന്നുപോയി, ചന്ദ്രനും സൂര്യനും പോലെ, ഇന്നവർ ഇരവും പകലുമായ് അടർന്നുമാറി. അഹന്തവൃക്ഷത്തിൻ ഇലച്ചാർത്തുകൾ, ചിന്...

Nisargadatta Maharaj

1897 -  1981 Great master of Advaita Vedanta. Self enquiry and being with the inner sense of " I AM  "  is the sadhana advised. Transcending the ego sense of I am , and being the I - I is self realisation

Books I Love

Image

Hafiz

Hafiz, whose given name was Shams-ud-din Muhammad Hafiz (1320 -  1389) is the most beloved poet of Persia. Born in Shiraz, where he became a famous Sufi master. He is a champion of total freedom of mind and encourages us to dance with love. His poems are rich in love, music and wisdom.

Books I Love

Image

Jaluluddin Rumi (1207-1273)

He is one of the greatest poets known to history.Widely read. Born in Vaksh (present day Tajikistan), then the eastern edge of Persian empire. At the age of 37, his life was irrevecobly changed upon meeting the wandering mystic, Shams-e Tabriz, whom Rumi recognised as a doorway to God.Shams became his beloved companion and master. Love is the essence of Rumi, love became his very being, the impetus for all his poetry.

Books I Love

Image

പക

പുകയും പകയാൽ കറുത്തു മാനസങ്ങൾ, വെറുത്തു മനസ്സുകൾ, രാഷ്ട്രമതാന്ധതയാൽ. ഉറയും തമസ്സിന്ന് തുരുമ്പിച്ച വാളായി, തരിമ്പും അറപ്പില്ല, അരിയും ഗളങ്ങളെ. തെറിക്കുന്ന ചോരയാൽ ...

ധർമ്മാശുപത്രി

പൊളിഞ്ഞ കെട്ടിടത്തിൽ നിറംമങ്ങിയ ചുമരുകൾ, ഇരുണ്ട മുറിയിലെങ്ങും നിറയും ശബ്‌ദഘോഷം. ഇടുങ്ങിയ മുറിയിൽ അടുങ്ങി കട്ടിലുകൾ നിറയെ, ആശ്വാസം തേടും രോഗികൾ. കടുംവ്രണവുമായ് ...

മഴത്താളം

വർഷഭാരമിറക്കും കാർമുകിലേ, ഹർഷമായ് കൈനീട്ടി ഭൂമിദേവി, വാദ്യമേളത്തിൽ വർഷമേഘം, താളമേളത്തിൽ വർഷഘോഷം, പൂരത്തായമ്പക മഴപ്പെരുക്കം, മദ്ദളനാദ മായ് മഴത്തുള്ളികൾ, ഇടയ്ക്...

വേഷമാറ്റം

ലോകസൃഷ്ടിക്കായ് മാറി വേഷം,ഈശൻ, ലോകംപുലർത്താൻ അണിഞ്ഞു വേഷം. പാറയും മണ്ണുമായ് ആദികാലം, പിന്നെ പുൽക്കൊടി,പൂക്കും വൃക്ഷമായി, നീലജലത്തിലെ ജീവനായി, പിന്നെ മത്സ്യമായ് ഉ...

ശരത്കാലം

ശരത്കാലസന്ധ്യയിൽ, ഏകാന്തവാർദ്ധക്യം പോൽ, ഇല കൊഴിഞ്ഞ മാമരം, ഏകശില പോൽ നിൽപ്പൂ. ചൂടുതേടി പറന്നകന്നു കൂടുകൂട്ടിയ പറവകൾ, തണുത്ത കാറ്റിൽ വിറയ്ക്കും ചില്ല, വിരഹഗാനം പാടി. ...

പാട്ട്

നിലാവ് പെയ്യും കടൽക്കരയിൽ, നിശാശലഭം പോൽ ഹിമകണങ്ങൾ, മധുരമായ് പാടും രാക്കുയിലേ, ഞാനൊന്നു പാടട്ടെ നിന്റെ കൂടെ. ഹൃദ്യരാഗത്തിൽ വീണ മീട്ടി, സ്നേഹ- താളത്തിൽ മേളമിട്ട്, പ്...

കർഷകൻ

ഇല്ലെനിക്കറിയില്ല മണ്ണിൻ ഗന്ധം, ഇല്ലെനിക്കറിയില്ല വിത്തുഗുണം, കർഷകനാകാൻ പിറന്നോനല്ല,ഞാൻ ഉണ്ണാൻ മാത്രം ജനിച്ചോനല്ലോ. ചെളിപറ്റും കാലിൽ ചെരുപ്പിലും ഉടുപ്പിലും, ...

കാളവണ്ടി

മണികിലുക്കും കാളവണ്ടി ഗ്രാമത്തിലെന്നെ ഉണർത്തിയന്ന്, താളലയത്തിൽ നടകാളകൾ മെല്ലെ കുണുങ്ങി നടന്നിരുന്നു. പാഠാലയത്തിൽ പോകുന്നേരം പുസ്തകക്കെട്ട് ചുമന്നിരുന്നു, വ...

സ്നേഹലത

എൻ അനുരാഗവാടിയിലെ സ്നേഹലതേ, നിൻ തരു മാത്രമെന്തേ കരിഞ്ഞുപോയി, ഗ്രീഷ്മപ്പകലിൻ വെയിലിനാലോ, നിൻ നാരായവേര് ദഹിക്കയാലോ. സ്നേഹപുഷ്പം നിറഞ്ഞകാലം, ഓർമ്മയിലിന്നും നിറഞ്...

ചിറകുകൾ

ഈശ്വരാ, നീ തന്ന ജീവിതത്തിൽ, എങ്ങും നിറെ നിൻ കയ്യൊപ്പുകൾ, ശ്വാസഗതിയിൽ നിൻ സൗമ്യഗന്ധം, ഹൃദയമിടിപ്പിൽ നിൻ നടനതാളം, അന്തരാത്മാവിൽ കരുണദീക്ഷ, നയനങ്ങളിൽ അറിവിൻ ജ്വാല. എങ...

ചിറകുകൾ

ദൈവമെ എൻ നിശ്വാസത്തിൽ നിൻ സൗമ്യഗന്ധം എൻ ഹൃദയമിടിപ്പിൽ നിൻ നടനതാളം എൻ ശരീരത്തിൽ നിൻ തലോടൽ, എന്നാത്മാവിൽ നിൻ സൗമ്യ ദൃഷ്ടി. എങ്കിലുമെൻ മാനസം തപിക്കും അഗ്നിപർവ്വതം ത...

കായൽസ്വപ്നം

അങ്ങകലെ തെങ്ങിൻ- തലപ്പിനുമപ്പുറം, അസ്തമയച്ചോപ്പിനെ ചുംബിക്കും കടലേ, കുഞ്ഞലകളിലെൻ പിണക്കം മൂളിക്കൊണ്ട്, നിന്നെ കിനാവുകണ്ട് മയങ്ങുന്നു മൗനമായ്. കൊതുമ്പുവള്ളത്ത...

മരണവീട്ടിൽ

മരണവീടിൻ മുറ്റത്ത് നിരത്തിയ കസേരകൾ മുഖം കുനിച്ച് മനം കടുത്ത് ദു:ഖിതരാം ബന്ധുക്കൾ അകത്ത് അലമുറയായ് അടക്കും തേങ്ങലായ് തരിക്കും വിങ്ങലായ് തപിക്കും ഹൃദയങ്ങൾ ഒന്നു...

നോവ്

തൊട്ടുനോവിച്ചല്ലവൻ എന്നെയെങ്കിലും, നോക്കി നോവിച്ചവൻ രോഷനയനത്താൽ. തൊട്ടുനോവിച്ചില്ലവൻ എന്നെയൊരിക്കലും, കുത്തി നോവിച്ചവൻ പുകയും വാക്കാൽ. നോവിനാൽ വെന്തെൻ മാനസമ...

മനസ്സാക്ഷി

മൃദുസ്വനം, ശാന്തിമന്ത്രം, സത്യത്തിൻ മുകുരമായ് സാക്ഷിയായിടുമെന്നും. ദേഹചലനമടക്കും ശാന്തചിത്തമൊരുക്കും മൗനദീക്ഷയെടുക്കും സ്നേഹധാരയായൊഴുകും. മാണിക്യക്കല്ല്, ...

സോപ്പ്

നിറമുള്ള കുപ്പിയിൽ സോപ്പുലായനി, ലയിപ്പിക്കുമഴുക്ക് നിസ്സംഗമായ് നീ. നിനച്ചു പോയെൻ നനുത്ത ബാല്യകാലം, പതയാത്ത സോപ്പിട്ട് കുളിച്ച കാലം. തിരമാലയായ് പതഞ്ഞുകേറി, നന്ന...

എഴുത്തുമേശയിൽ

നിശാഗന്ധി പൂക്കും രാവിൽ, എഴുത്തുമേശയ്ക്കു മുന്നിൽ പുതുകവിതയ്ക്കായ് ഉണർന്നിരിക്കെ, കാർമേഘക്കൂട്ടങ്ങൾപോൽ മനസ്സിൽ പാറും ശിഥിലചിന്ത, അവ്യക്തബോധസീമയിൽ തമോഗുണമാ...

ചെങ്കൊടി

നെഞ്ചിൽ വീണ ചോരയാൽ ഉയർത്തി വാനിൽ ചെങ്കൊടി, ഇടിമുഴക്കമൊത്തു പാടി, ഇൻക്വിലാബ് സിന്ദാബാദ്. സംഘടിച്ച് വീണ്ടെടുത്തു സ്വാഭിമാനത്തീക്കതിർ, നമ്മളൊത്ത് പാടിയന്ന് സംഘഗാ...